കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

Published : Sep 13, 2020, 04:10 PM IST
കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്‍റ് ആണ് രാജേഷ്. ഇദ്ദേഹത്തിന്‍റെ മകൾക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കാനായി സ്വദേശി രാജേഷ് ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 45 വയസായിരുന്നു. 

ഒമ്പതാം തീയതിയാണ് രാജേഷിനെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്‍റ് ആണ് രാജേഷ്. ഇദ്ദേഹത്തിന്‍റെ മകൾക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 
 

PREV
click me!

Recommended Stories

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി