ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published : Oct 09, 2020, 01:34 PM ISTUpdated : Oct 09, 2020, 01:37 PM IST
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Synopsis

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.  ചൊവാഴ്ച്ച വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴതുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.  ഇന്ന് പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത് ചൊവാഴ്ച്ച വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.

ന്യൂനമർദ്ദം  തീവ്ര ന്യൂനമർദ്ദമായി മാറി മറ്റന്നാൾ  ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ആൻഡമാൻ, ഒഡീഷ, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലേക്ക് മീൻപിടിക്കാൻ പോകരുത്. ആഴക്കടലിൽ മീൻപിടിക്കാൻ പോയവർ തിരികെ തീരത്തേക്ക് മടങ്ങണം എന്നും  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

PREV
click me!

Recommended Stories

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി