തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അ‍ഞ്ച് കോടി രൂപ വിലയിരുത്തി. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനധനകാര്യവകുപ്പ് കൈകാര്യം ചെയ്ത കെഎം മാണി കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു. ഏറ്റവും കൂടുതൽ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ റെക്കോര്‍ഡുകളും ഇപ്പോഴും അദ്ദേഹത്തിനാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. 

ഇതോടൊപ്പം ലളിതകലാ അക്കാദമിക്ക് 7 കോടി, ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടി  വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി അമ്വേചര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി ഉണ്ണായി ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി  യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം എന്നിവയും തോമ സ് ഐസക് ബജറ്റില്‍ വിലയിരുത്തി.