അരൂരിൽ പിടിമുറുക്കി ഷാനിമോൾ ഉസ്മാൻ; ലീഡ് രണ്ടായിരം കടന്നു

By Web TeamFirst Published Oct 24, 2019, 9:18 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലും ഷാനിമോൾ ഉസ്മാൻ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ ആകുന്നത്.

അരൂർ: അരൂരിൽ രണ്ടാം ഘട്ടം എണ്ണിതീരാറായപ്പോൾ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് കടന്ന് ഷാനിമോൾ ഉസ്മാൻ, ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ച ലീഡ് നേടാനാവാതെ പോയതിന്‍റെ ആശങ്കയിലായിരുന്ന യുഡിഎഫ് ക്യാമ്പ് ഇപ്പോൾ ആശ്വാസത്തിലാണ്. എന്നാൽ ഇതൊരു വ്യക്തമായ മുൻതൂക്കമാണെന്ന് പറയാനായിട്ടില്ല. ഇടത് പക്ഷം വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന പെരുമ്പളം പ‌ഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ മാത്രമേ അരൂരിന്‍റെ ചായ്വ് എങ്ങോട്ടെന്ന് വ്യക്തമായി മനസിലാക്കാൻ കഴിയുകയുള്ളൂ. 

ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഷാനിമോൾ ഉസ്മാന് ലഭിച്ചത് 632 വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. അരൂർ പഞ്ചായത്തിലെ വോട്ടുകളായിരുന്നു ആദ്യഘട്ടത്തിൽ എണ്ണിയത്. 4919 വോട്ടുകളാണ് യുഡിഎഫിന് ഇവിടെ നിന്ന് ആകെ ലഭിച്ചത്. തൊട്ടുപിന്നിൽ എൽഡിഎഫിന്‍റെ മനു സി പുളിക്കലാണ് 4287 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് 1057 വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അരൂർ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടുകൾ എണ്ണിയപ്പോൾ 500ഓളം വോട്ടുകൾക്ക് മനു സി പുളിക്കൽ മുന്നിലായിരുന്നു എന്നാൽ അരൂർ പ‍ഞ്ചായത്തിന്‍റെ അവസാന ബൂത്തുകളിലേക്ക് എത്തിയപ്പോൾ ഷാനിമോൾ ലീഡ് പിടിക്കുകയായിരുന്നു. അരൂക്കുറ്റി പ‍ഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിപൂർത്തിയാക്കിയത്. അരുക്കൂറ്റി പഞ്ചായത്തിൽ നിന്ന് മാത്രം ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ 1734 വോട്ടുകളുടെ ലീഡാണ് ഷാനിമോളിന് ലഭിച്ചിരുന്നത്. നിയസഭാ തെരഞ്ഞെടുപ്പിൽ 3511 വോട്ടുകളുടെ ലീഡ് എൽഡിഎഫിന് ഇവിടെ നിന്ന് ലഭിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

അരൂരിനും അരൂക്കുറ്റിക്കും പുറമേ പെരുമ്പളം, എഴുപുന്ന, പാണാവളളി, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, പള്ളിപ്പുറം, 
തുറവൂർ എന്നീ പഞ്ചായത്തുകളടങ്ങിയതാണ് അരൂർ നിയമസഭാ മണ്ഡലം.

അരൂർ മണ്ഡലത്തിലെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ഇങ്ങനെയായിരുന്നു

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>
click me!