എറണാകുളത്ത് യുഡിഎഫ് മുന്നിൽ; ടി ജെ വിനോദിന് പ്രതീക്ഷിച്ച ലീഡില്ല

By Web TeamFirst Published Oct 24, 2019, 9:04 AM IST
Highlights

യുഡിഎഫിന് സ്വാധീനമുള്ള ചേരാനെല്ലൂര്‍ പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യ റൗണ്ടിൽ മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. 

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നില്‍. 710 വോട്ടുകള്‍ക്കാണ് ടി ജെ വിനോദ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന് സ്വാധീനമുള്ള ചേരാനെല്ലൂര്‍ പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യ റൗണ്ടിൽ മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. 

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകൾ 10 റൗണ്ടിൽ എണ്ണിത്തീർക്കും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്പത് പൂർണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടിൽ ഒമ്പത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം. 

പാലാ ഉപതെരഞ്ഞെടുപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ആദ്യ റൗണ്ട് വോട്ടെണ്ണൽ തുടങ്ങാൻ വൈകിയിരുന്നു. ഇത് മുൻനിർത്തി വീഴ്ചകളില്ലാത്ത ക്രമീകരണത്തിന് നിർദേശം നൽകിയിട്ടുണ്ട്. 

click me!