മലയാളികളുടേത് കൈയബദ്ധം, ബിജെപി എവിടെയും തോല്‍ക്കുകയില്ല, വൈകാതെ കേരളം ഭരിക്കും; വീഡിയോയില്‍ രാജസേനന്‍

Published : Oct 25, 2019, 12:42 PM ISTUpdated : Oct 25, 2019, 12:47 PM IST
മലയാളികളുടേത് കൈയബദ്ധം, ബിജെപി എവിടെയും തോല്‍ക്കുകയില്ല, വൈകാതെ കേരളം ഭരിക്കും; വീഡിയോയില്‍ രാജസേനന്‍

Synopsis

രാജ്യമാകെ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വേരുകള്‍ പന്തലിച്ചുകഴിഞ്ഞു. കേരളത്തിലും അത് സംഭവിക്കും. ഇത് ബിജെപിക്കാരന്‍റെ മാത്രം വാക്കുകളല്ല. ദീര്‍ഘവീക്ഷണമുള്ള കലാകാരന്‍റെ വാക്കുകളാണ്. നമുക്ക് കാത്തിരിക്കാമെന്നും രാജസേനന്‍ വീഡിയോയില്‍ പറയുന്നു.   

തിരുവനന്തപുരം: ബിജെപി തോറ്റിട്ടില്ലെന്നും എവിടെയും തോല്‍ക്കുകയില്ലെന്നും സംവിധായകനും നടനുമായ രാജസേനന്‍. ഉപതെരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കൈയബദ്ധമാണ്. കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ബിജെപിയെ പതിവുപോലെ തോല്‍പ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല, എങ്ങും തോല്‍ക്കുകയുമില്ലെന്ന് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലം കാണുമ്പോള്‍ ഏത് മലയാളിക്കും മനസ്സിലാകും.

ഒന്നും മനസ്സിലായില്ലെന്ന് നടിച്ച് വീണ്ടും ചെയ്ത കൈയബദ്ധമാണ് യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കേരളത്തിലെ വിജയങ്ങള്‍. സുരേന്ദ്രനെയും സുരേഷിനെയും പ്രകാശ ബാബുവും തോറ്റപ്പോള്‍ ആര്‍ക്കൊക്കെയോ എവിടെയൊക്കെയൊ ഉള്ളില്‍ സന്തോഷം തോന്നിക്കാണും. എന്നാല്‍ എന്‍റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു, കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ച് ഭരിക്കുന്ന കാലം വിദൂരമല്ല.

രാജ്യമാകെ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വേരുകള്‍ പന്തലിച്ചുകഴിഞ്ഞു. കേരളത്തിലും അത് സംഭവിക്കും. ഇത് ബിജെപിക്കാരന്‍റെ മാത്രം വാക്കുകളല്ല. ദീര്‍ഘവീക്ഷണമുള്ള കലാകാരന്‍റെ വാക്കുകളാണ്. നമുക്ക് കാത്തിരിക്കാമെന്നും രാജസേനന്‍ വീഡിയോയില്‍ പറയുന്നു.  

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്