തനിക്ക് പകരം കുമ്മനം മത്സരിച്ചെങ്കില്‍ കൂടുതല്‍ വോട്ട് കിട്ടുമായിരുന്നു: എസ്.സുരേഷ്

Published : Oct 25, 2019, 12:34 PM ISTUpdated : Oct 25, 2019, 12:38 PM IST
തനിക്ക് പകരം കുമ്മനം മത്സരിച്ചെങ്കില്‍ കൂടുതല്‍ വോട്ട് കിട്ടുമായിരുന്നു: എസ്.സുരേഷ്

Synopsis

കുമ്മനത്തെ മാറ്റി നിര്‍ത്തിയാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന പ്രചാരണം ചില കോണുകളില്‍ നിന്നുണ്ടായി. ബിജെപി അനുഭാവി വോട്ടുകള്‍ ചോര്‍ന്നു പോകാന്‍ ഇതു കാരണമായെന്നും എസ്.സുരേഷ്. 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കുമായിരുന്നുവെന്ന് സ്ഥാനാര്‍ഥിയും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമായ എസ്.സുരേഷ് പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ സുരേഷ് പറഞ്ഞു. കുമ്മനത്തെ മാറ്റി നിര്‍ത്തിയാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന പ്രചാരണം ചില കോണുകളില്‍ നിന്നുണ്ടായി. ബിജെപി അനുഭാവി വോട്ടുകള്‍ ചോര്‍ന്നു പോകാന്‍ ഇതു കാരണമായെന്നും എസ്. സുരേഷ് ചൂണ്ടിക്കാട്ടി. 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്