എറണാകുളത്ത് ആദ്യ റൗണ്ട് എണ്ണിത്തുടങ്ങി; യുഡിഎഫ് മുന്നിൽ

By Web TeamFirst Published Oct 24, 2019, 8:38 AM IST
Highlights

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നില്‍. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 625 വോട്ടുകള്‍ക്കാണ് ടി ജെ വിനോദ് ലീഡ് ചെയ്യുന്നത്.

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നില്‍. 625 വോട്ടുകള്‍ക്കാണ്  ടി ജെ വിനോദ് ലീഡ് ചെയ്യുന്നത്.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകൾ 10 റൗണ്ടിൽ എണ്ണിത്തീർക്കും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്പത് പൂർണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടിൽ ഒമ്പത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം. 

പാലാ ഉപതിരഞ്ഞെടുപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ആദ്യ റൗണ്ട് വോട്ടെണ്ണൽ തുടങ്ങാൻ വൈകിയിരുന്നു. ഇത് മുൻനിർത്തി വീഴ്ചകളില്ലാത്ത ക്രമീകരണത്തിന് നിർദേശം നൽകിയിട്ടുണ്ട്. 8.30 ഓടെ ആദ്യ ലീഡ് സൂചന ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 

click me!