മഞ്ചേശ്വരത്ത് ആദ്യ റൗണ്ടിൽ 873 വോട്ടുകൾക്ക് എം സി കമറുദ്ദീൻ മുന്നിൽ, കൗണ്ടിംഗിൽ തർക്കം

By Web TeamFirst Published Oct 24, 2019, 8:29 AM IST
Highlights

ആദ്യ റൗണ്ട് വോട്ടെണ്ണൽ ആദ്യം തുടങ്ങിയത് അഞ്ച് മണ്ഡലങ്ങളിൽ മഞ്ചേശ്വരത്താണ്. മഞ്ചേശ്വരം പഞ്ചായത്തിൽ തന്നെയാണ് ആദ്യം എണ്ണിയത്. 

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടെണ്ണൽ തുടങ്ങി. അഞ്ചിടങ്ങളിൽ ആദ്യം വോട്ടെണ്ണിത്തുടങ്ങിയത് മഞ്ചേശ്വരത്താണ്. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഏറ്റവും കുറവ് മഞ്ചേശ്വരത്താണുള്ളത്. അഞ്ചെണ്ണം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇത് ആദ്യം എണ്ണി. 

ആദ്യ റൗണ്ട് വോട്ടെടുപ്പ് മഞ്ചേശ്വരത്ത് പൂർത്തിയായി. എന്നാലിപ്പോൾ നിരീക്ഷകന്‍റെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടന്നു. ഇരു സ്ഥാനാർത്ഥികളുടെയും പ്രതിനിധികൾ തമ്മിൽ തർക്കമുണ്ടായതിന്‍റെ അടിസ്ഥാനത്തിൽ റീ കൗണ്ടിംഗ് നടന്നു. 11 വോട്ടുകൾ എണ്ണിയപ്പോഴാണ് തർക്കമുന്നയിച്ചത്. ഇതനുസരിച്ചാണ് റീ കൗണ്ടിംഗ് നടത്തിയത്.

ആദ്യ റൗണ്ടിന്‍റെ ഒടുവിൽ, 873 വോട്ടുകൾക്ക് എം സി കമറുദ്ദീൻ മുന്നിൽ നിൽക്കുകയാണ്. 4383 വോട്ടുകളാണ് കമറുദ്ദീന് കിട്ടിയിരിക്കുന്നത്. പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഇവിടെ യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിക്കുന്നുണ്ട് താനും.

ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എന്നതാണ് ശ്രദ്ധേയം. രവീശതന്ത്രി കുണ്ഠാറിന് 3512 വോട്ടുകൾ കിട്ടി. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുന്നു ആദ്യ റൗണ്ടിൽ. 1257 വോട്ടുകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. 

ആദ്യ രണ്ട് റൗണ്ടുകളിൽ എണ്ണുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 29 ബൂത്തുകളിൽ ആദ്യ രണ്ട് റൗണ്ടിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 3700 വോട്ടുകൾ യുഡിഎഫിന് കിട്ടിയിരുന്നു. 2016-ൽ 1800 വോട്ടുകളായി ഇത് കുറഞ്ഞു. 

കാണുക, ഈ പേജിൽത്തന്നെ വിവരങ്ങൾ തത്സമയം.

മഞ്ചേശ്വരത്ത് 2016, 2019 തെരഞ്ഞെടുപ്പുകളിലെ ഫലം ഇങ്ങനെ:

click me!