വ്യക്തിഹത്യാപരാതി; തെളിവ് ഹാജരാക്കാൻ ഷാനിമോൾക്ക് കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

By Web TeamFirst Published Oct 7, 2019, 9:51 PM IST
Highlights

യുഡിഎഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് മന്ത്രി ജി. സുധാകരനും ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ ഇരുവരുടെയും പരാതികൾ വിശദമായി പരിഗണിച്ചാണ് ജില്ലാ കള്കടർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ആലപ്പുഴ: ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. വ്യക്തിഹത്യാ ആരോപണത്തിൽ പരാതിക്കാരി ഷാനിമോൾ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസ് ആണെന്നും കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് പരിശോധിച്ച്  മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും. അതിനിടെ പൂതന പരാമർശത്തിൽ  തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് മുഖപത്രത്തിനു എതിരെ മന്ത്രി ജി സുധാകരൻ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
 
പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ച് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‍ ടിക്കാറാം മീണ വിഷയത്തിൽ റിപ്പോർട്ട് തേടി.ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. 

Read More: പൂതന പരാമര്‍ശം: മന്ത്രി ജി സുധാകരന്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കി

എന്നാൽ പിന്നീട് യുഡിഎഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച്  മന്ത്രി ജി. സുധാകരനും ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ ഇരുവരുടെയും പരാതികൾ വിശദമായി പരിഗണിച്ചാണ് ജില്ലാ കള്കടർ ഡോ.അദീല അബ്ദുള്ള ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പൂതന പരാമശത്തിലൂടെ മന്ത്രി തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ  കുത്തിയതോട് പൊലീസിലും ആലപ്പുഴ എസ്പിക്കും ഇന്ന് പരാതി നൽകിയിരുന്നു. അടഞ്ഞ അധ്യായമെന്ന് പറയുമ്പോഴും വിവാദപരാമർശം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ഇടത് ക്യാമ്പിൽ ഉയരുന്നുണ്ട്. യുഡിഎഫ് ആകട്ടെ ഏത് വിധേനയും വിവാദം നിലനിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ്.സ്ത്രീവിരുദ്ധപരമാർശം ചർച്ചയായാൽ സഹതാപതരംഗം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 

Read More:'പൂതന' പരാമര്‍ശം: ജി സുധാകരനെതിരെ ഷാനിമോൾ ഉസ്മാൻ പൊലീസിൽ പരാതി നൽകി

കള്ളങ്ങൾ പറഞ്ഞ് ഏതെങ്കിലും പൂതനമാർക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഷാനി മോൾ ഉസ്മാനെതിരായ മന്ത്രി സുധാകരന്റെ പരാമർശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 

click me!