എറണാകുളത്ത് ജയം ഉറപ്പിച്ച് യുഡിഫ് പ്രവർത്തകർ; ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി

By Web TeamFirst Published Oct 24, 2019, 10:17 AM IST
Highlights

എറണാകുളത്ത് വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂർത്തിയായി. 84 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ 3830 വോട്ടുകള്‍ക്കാണ് ടി ജെ വിനോദ് ലീഡ് ചെയ്യുന്നത്.

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഫ് വിജയം ഉറപ്പാക്കി. എട്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ലീഡ് നാലായിരം കടത്തി. 112 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ 4257 വോട്ടുകള്‍ക്കാണ് ടി ജെ വിനോദ് ലീഡ് ചെയ്യുന്നത്. കൗണ്ടിങ് സ്റ്റേഷന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി. 

എട്ടാം റൗണ്ടിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 31990 വോട്ടുകളാണ് ലഭിച്ചത്. 27733 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 11537 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകൾ 10 റൗണ്ടിൽ എണ്ണിത്തീർക്കും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്പത് പൂർണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടിൽ ഒമ്പത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം. പാലാ ഉപതെരഞ്ഞെടുപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ആദ്യ റൗണ്ട് വോട്ടെണ്ണൽ തുടങ്ങാൻ വൈകിയിരുന്നു. ഇത് മുൻനിർത്തി വീഴ്ചകളില്ലാത്ത ക്രമീകരണത്തിന് നിർദേശം നൽകിയിട്ടുണ്ട്. 

click me!