എന്‍എസ്എസിന്‍റെ ശരിദൂരം ബിജെപിക്ക് അനുകൂലം; കുമ്മനം

By Web TeamFirst Published Oct 13, 2019, 7:34 PM IST
Highlights

ചെറുവള്ളി എസ്റ്റേറ്റ് വിമാനതാവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സർക്കാർ ഭൂമി കുത്തകൾക്ക് തീറെഴുതാനുള്ള നീക്കമെന്നും കുമ്മനം അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: എന്‍ എസ് എസിന്റെ ശരിദൂര നിലപാട് ബി ജെ പിക്ക് അനുകൂലമാകുമെന്ന് കുമ്മനം രാജശേഖരന്‍. എന്‍ എസ് എസിന്‍റെ നിലപാട് യു ഡി എഫിന് അനുകൂലമാണെന്നത് അവരുടെ പ്രചരണം മാത്രമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എന്‍ എസ് എസ് സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കിയത്.

ശരിദൂര ആഹ്വാനത്തിന് പിന്നാലെ യു ഡി എഫ് നേതാക്കള്‍ അത് തങ്ങള്‍ക്ക് അനുകൂലമാണെന്ന അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു. ശരിദൂരമെന്നാൽ യുഡിഎഫ് അനുകൂല നിലപടാണെന്ന് എൻസ്എസ് ഡയറക്ർ ബോർഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ സംഗീത് കുമാറും അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനം എന്‍ എസ് എസ് വോട്ടില്‍ കണ്ണുവച്ചുള്ള പ്രസ്താവന നടത്തിയത്.

ചെറുവള്ളി എസ്റ്റേറ്റ് വിമാനതാവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സർക്കാർ ഭൂമി കുത്തകൾക്ക് തീറെഴുതാനുള്ള നീക്കമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ഇതിന് പിന്നിൽ കച്ചവട താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

click me!