‘പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി..’: മാണി സി കാപ്പന്‍റെ വാക്കുകള്‍ വീണ്ടും വൈറല്‍

Published : Oct 24, 2019, 05:57 PM IST
‘പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി..’: മാണി സി കാപ്പന്‍റെ വാക്കുകള്‍ വീണ്ടും വൈറല്‍

Synopsis

2019ല്‍ കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിന് കളം മുറുകിയതോടെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് രംഗത്തിറക്കിയത് കെ യു ജെനീഷ്‍കുമാറിനെ. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ജെനീഷ്‍കുമാര്‍. 

കോന്നി: കോന്നിയിലെ വിജയത്തിന് പിന്നാലെ ഇടത് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന പാലയില്‍ ജയിച്ച മാണി സി കാപ്പന്‍റെ വീഡിയോ.  ‘പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി..’ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോന്നിയിൽ ഇടതുമുന്നണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ഡയലോഗാണ് വൈറലാകുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് മാസ് ഡയലോഗ് പറഞ്ഞ് കയ്യടി നേടിയ പാലാ എംഎൽഎ മാണി സി കാപ്പന്‍റെ വാക്കുകള്‍ അച്ചട്ടായി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

2019ല്‍ കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിന് കളം മുറുകിയതോടെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് രംഗത്തിറക്കിയത് കെ യു ജെനീഷ്‍കുമാറിനെ. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ജെനീഷ്‍കുമാര്‍. തെരഞ്ഞെടുപ്പുകളിലേറെയും യുഡിഎഫിലേക്ക് ചാഞ്ഞ കോന്നിയുടെ മണ്ണില്‍ ഇടതുരാഷ്ട്രീയം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്ന എല്‍ഡിഎഫ് വിശ്വാസം തെറ്റായില്ല. . 23 വര്‍ഷത്തെ യുഡിഎഫ് കുത്തക ജെനീഷ് കുമാറിലൂടെ എല്‍ഡിഎഫ് തകര്‍ത്തു. 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്