വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വേഗം പോരെന്ന് സ്ഥാനാര്‍ഥിക്ക് പരാതി

Published : Oct 03, 2019, 08:52 PM IST
വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വേഗം പോരെന്ന് സ്ഥാനാര്‍ഥിക്ക് പരാതി

Synopsis

നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നുമാണ് മോഹന്‍കുമാറിന്‍റെ ആവശ്യം


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിന് വേഗം പോരായെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍. ഇക്കാര്യത്തിലെ തന്‍റെ അതൃപ്തി അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. 

നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നുമാണ് മോഹന്‍കുമാറിന്‍റെ ആവശ്യം. സ്ഥലം എംപിയായ ശശി തരൂരും വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനും പ്രചാരണത്തില്‍ സജീവമായില്ല എന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാറിന് പരാതിയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. 


 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്