വട്ടിയൂർക്കാവിൽ വോട്ടെണ്ണൽ തുടങ്ങി

Published : Oct 24, 2019, 08:12 AM IST
വട്ടിയൂർക്കാവിൽ വോട്ടെണ്ണൽ തുടങ്ങി

Synopsis

ഇടതുമുന്നണി സ്ഥാനാ‍ർത്ഥി വികെ പ്രശാന്തും യുഡിഎഫ് സ്ഥാനാ‍ർത്ഥി ഡോ കെ മോഹൻരാജും ബിജെപി സ്ഥാനാർത്ഥി എസ് സുരേഷും തമ്മിലാണ് മത്സരം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുമുന്നണി ഇക്കുറി വികെ പ്രശാന്തിലൂടെ മണ്ഡലം പിടിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്

വട്ടിയൂർക്കാവ്: ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂ‍ർക്കാവ് മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളും ഇമെയിലായി ലഭിച്ച വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇതുവരെ 55 തപാൽ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) ലഭിച്ചിട്ടുണ്ട്. എട്ടു മണി വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും. 

നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹയർ സെക്കൻഡറി സ്‌കുളിലെ അഞ്ചു ബൂത്തുകൾ, കുശവർക്കൽ ഗവൺമെന്റ് യുപി. സ്‌കൂളിലെ മൂന്നു ബൂത്തുകൾ, കുടപ്പനക്കുന്ന് ഗവ. യുപി സ്‌കൂളിലെ നാല് ബൂത്തുകൾ, പേരൂർക്കട കൊൺകോഡിയ ലൂഥറൻ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടു ബൂത്തുകൾ എന്നിവിടങ്ങളിലെ ഇ.വി.എമ്മുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്