വട്ടിയൂ‍ർക്കാവിൽ പോസ്റ്റൽ വോട്ടിൽ വികെ പ്രശാന്തിന് ലീഡ്

By Web TeamFirst Published Oct 24, 2019, 8:26 AM IST
Highlights

വട്ടിയൂ‍ർക്കാവിൽ പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 63 വോട്ടിന് വികെ പ്രശാന്ത് മുന്നിൽ

വട്ടിയൂ‍ർക്കാവ്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടമായി പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 63 വോട്ടിന് വികെ പ്രശാന്ത് മുന്നിൽ. ഇടതുമുന്നണി സ്ഥാനാ‍ർത്ഥി 63  വോട്ടിന്റെ ലീഡ് നേടിയതായി ആദ്യ വിവരം.

ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ്  വട്ടിയൂ‍ർക്കാവ്. ആദ്യം പോസ്റ്റൽ വോട്ടുകളും ഇമെയിലായി ലഭിച്ച വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇന്നലെ വരെ 55 തപാൽ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) ലഭിച്ചിട്ടുണ്ട്. എട്ടു മണി വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും.

പോസ്റ്റൽ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ വികെ പ്രശാന്തിന്റെ ലീഡ് 63 ആക്കി ഉയ‍ർത്തിയിട്ടുണ്ട്. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ ഉടൻ,  നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹയർ സെക്കൻഡറി സ്‌കുളിലെ അഞ്ചു ബൂത്തുകൾ, കുശവർക്കൽ ഗവൺമെന്റ് യുപി. സ്‌കൂളിലെ മൂന്നു ബൂത്തുകൾ, കുടപ്പനക്കുന്ന് ഗവ. യുപി സ്‌കൂളിലെ നാല് ബൂത്തുകൾ, പേരൂർക്കട കൊൺകോഡിയ ലൂഥറൻ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടു ബൂത്തുകൾ എന്നിവിടങ്ങളിലെ ഇ.വി.എമ്മുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.

click me!