മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും

Published : Oct 19, 2019, 04:51 PM IST
മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും

Synopsis

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു

കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പ്രശ്നബാധിത ബൂത്തുകള്‍ കൂടുതലായി ഉണ്ടാവാറുള്ളതും വടക്കന്‍ കേരളത്തിലാണ് ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ കുറേക്കൂടി സുതാര്യത ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്