Kerala lottery Result: Sthree Sakthi SS-284|ഭാ​ഗ്യശാലിക്ക് 75ലക്ഷം; സ്ത്രീ ശക്തി SS- 284 നറുക്കെടുപ്പ് ഇന്ന്

Web Desk   | Asianet News
Published : Oct 26, 2021, 12:04 PM ISTUpdated : Oct 26, 2021, 02:20 PM IST
Kerala lottery Result: Sthree Sakthi SS-284|ഭാ​ഗ്യശാലിക്ക് 75ലക്ഷം; സ്ത്രീ ശക്തി  SS- 284 നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ W- 639 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WP 373202 എന്ന നമ്പറിനാണ് ലഭിച്ചത്. ​കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി(three Sakthi Lottery) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Read Also: വിൻ വിൻ W- 639 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ W- 639 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WP 373202 എന്ന നമ്പറിനാണ് ലഭിച്ചത്. ​കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WU 614080 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. 

PREV
click me!

Recommended Stories

Suvarna Keralam SK 32 lottery result: ഒരുകോടി ആരുടെ കീശയിൽ ? അറിയാം സുവർണ കേരളം SK 32 ലോട്ടറി ഫലം
50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 602 ലോട്ടറി ഫലം