Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Jan 15, 2023, 08:03 AM IST
Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഈ വർഷത്തെ ക്രിസ്മസ് ബമ്പർ വിൽപ്പന പുരോ​ഗമിക്കുക ആണ്.16 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KJ 890581 എന്ന നമ്പറിനാണ് ലഭിച്ചത്. ​ഗുരുവായൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ജിമ്മി എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം KH 948731 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് കൊല്ലത്ത് ആണ് വിറ്റത്. അജയ കുമാർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

17-ാം വയസിൽ കോടീശ്വരി, ആഢംബര ജീവിതം; ഒടുവിൽ വെറുപ്പ്, ലോട്ടറി അടിക്കണ്ടായിരുന്നെന്ന് യുവതി

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കേണ്ടതാണ്.

അതേസമയം, ഈ വർഷത്തെ ക്രിസ്മസ് ബമ്പർ വിൽപ്പന പുരോ​ഗമിക്കുക ആണ്.16 കോടി രൂപയാണ് ഒന്നാം സമ്മാനം. ബമ്പറിന്റെ ടിക്കറ്റ് വില 400 രൂപയാണ്. 2023 ജനുവരി 19ന് ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നടക്കും.

PREV
Read more Articles on
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം