17-ാം വയസിൽ കോടീശ്വരി, ആഢംബര ജീവിതം; ഒടുവിൽ വെറുപ്പ്, ലോട്ടറി അടിക്കണ്ടായിരുന്നെന്ന് യുവതി

Published : Jan 14, 2023, 10:08 AM ISTUpdated : Jan 14, 2023, 10:10 AM IST
17-ാം വയസിൽ കോടീശ്വരി, ആഢംബര ജീവിതം; ഒടുവിൽ വെറുപ്പ്, ലോട്ടറി അടിക്കണ്ടായിരുന്നെന്ന് യുവതി

Synopsis

പണം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി ജെയ്നിന്. ഒടുവിൽ തന്‍റെ ഭാ​ഗ്യ ജീവിതത്തെ വെറുക്കുന്ന അവസ്ഥയിൽ വരെ ആ യുവതി എത്തി.

ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. സ്ഥിരമായി ഭാ​ഗ്യപരീക്ഷണം നടത്തുന്നവർ അല്ലെങ്കിലും, ലോട്ടറി അടിച്ചാൽ കടങ്ങൾ വീട്ടി സമാധാനത്തോടെ ജീവിക്കാം എന്നാകും ഭൂ​രിഭാ​ഗം പേരും കരുതുന്നത്. ഇത്തരത്തിൽ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ വിവിധ ലോട്ടറികൾക്ക് സാധിച്ചിട്ടുമുണ്ട്. എന്നാല്‍, ലോട്ടറി അടിക്കണ്ടായിരുന്നുവെന്ന് ആ​ഗ്രഹിക്കുന്നവർ ഉണ്ടാകുമോ ? ഇല്ലെന്നാകും മറുപടിയെങ്കിൽ തെറ്റി. അങ്ങനെ ഒരാളുടെ വാർത്തയാണ് ഇപ്പോൾ യുകെയിൽ നിന്നും വരുന്നത്. 

2013ൽ ആണ് ജെയ്ൻ പാർക്കിന് ലോട്ടറി അടിക്കുന്നത്. അന്ന് ഇവരുടെ പ്രായം 17.  യൂറോ മില്യൺസ് ലോട്ടറിയുടെ ഒരു മില്യൺ പൗണ്ട് ആണ് ജെയ്നിന് ലഭിച്ചത്. അതായത് ഏകദേശം 9,94,19,744 രൂപ. ലോട്ടറി അടിച്ചതിന് പിന്നാലെ മറ്റെല്ലാവരെയും പോലെ ജെയ്നും സന്തോഷിച്ചു. 

സാധാരണ ലോട്ടറി അടിച്ചവരെ തേടി പലഭാഗത്ത് നിന്നും ആളുകള്‍ വരാറുണ്ട്. അവരുടെ വിഷമങ്ങള്‍ പറഞ്ഞ്  പണം വാങ്ങാനൊക്കെയാണ് ആളുകള്‍ വരുന്നത്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ജെയ്നിന്റെ അവസ്ഥ. ലോട്ടറി ഇവരുടെ ജീവിതം ആകെ മാറ്റി മറിച്ചു. ആഡംബര ഹാൻഡ്‌ബാഗുകൾ, ഡിസൈനർ വസ്ത്രങ്ങൾ, ഒരു പുതിയ മൂന്ന് കിടപ്പുമുറി വീട്, വാഹനങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കി. എന്നാൽ നാളുകൾ കടന്നുപോകുന്തോറും ജെയ്നിന് ആ ആഢംബര ജീവിതം ബോറടിച്ച് തുടങ്ങി. 

വീട്ടുജോലിക്കാരിയായ യുവതിക്ക് ഒരുകോടി രൂപ ലോട്ടറി അടിച്ചു; പേടിച്ചുവിറച്ച യുവതി പൊലീസിൽ അഭയം തേടി

പണം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി ജെയ്നിന്. ഒടുവിൽ തന്‍റെ ഭാ​ഗ്യ ജീവിതത്തെ വെറുക്കുന്ന അവസ്ഥയിൽ വരെ ആ യുവതി എത്തി. ലോട്ടറി അടിക്കണ്ടായിരുന്നുവെന്ന അവസ്ഥയിൽ ജെയ്ൻ എത്തുക ആയിരുന്നു. ജെയ്ൻ തന്നെയാണ് ഇക്കാര്യം ഒരു വാർത്താ ചാനലിനോട് പറഞ്ഞത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ പലരും പിന്തുടരുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും യുവതി പറഞ്ഞു. 2018ൽ തന്റെ കാമുകനാകാൻ ഒരു പുരുഷന് പ്രതിവർഷം 60,000 പൗണ്ട് നൽകാമെന്ന് ജെയ്ൻ വാഗ്ദാനം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. 

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി