'ഞാനും രണ്ട് ടിക്കറ്റെടുത്തു, പക്ഷേ കിട്ടിയത് ഞാൻ വിറ്റ ടിക്കറ്റിന്': 25 കോടി വിറ്റ നന്ദു പറയുന്നു

Published : Sep 18, 2022, 03:31 PM ISTUpdated : Sep 18, 2022, 03:32 PM IST
'ഞാനും രണ്ട് ടിക്കറ്റെടുത്തു, പക്ഷേ കിട്ടിയത് ഞാൻ വിറ്റ ടിക്കറ്റിന്': 25 കോടി വിറ്റ നന്ദു പറയുന്നു

Synopsis

താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഭ​ഗവതിയിലെ ജീവനക്കാരനായ നന്ദു. 

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിരുവോണം ബംപർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TJ 750605 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഭ​ഗവതിയിലെ ജീവനക്കാരനായ നന്ദു. 

ഇന്നലെ വൈകുന്നേരമാണ് ഭാ​ഗ്യ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നതെന്ന് ഭഗവതിയുടെ ജീവനക്കാരനായ നന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "ഏഴിനും എട്ടിനും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആ സമയത്ത് നല്ല തിരക്കായിരുന്നു. അതുകൊണ്ട് ആരാണ് ടിക്കറ്റ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല.  ഞാനും രണ്ട് ടിക്കറ്റ് എടുത്തിരുന്നു. പക്ഷേ എടുത്തതിന് കിട്ടിയില്ല കൊടുത്തതിന് കിട്ടി. അതും ഭാ​ഗ്യം തന്നെയാണ്", എന്ന് നന്ദു പറയുന്നു. 

അതേസമയം, രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

Onam Bumper 2022 : 'അടിച്ചു മോളേ...'; 25 കോടിയുടെ തിരുവോണം ബംപർ ഈ നമ്പറിന് 

25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം