16 കോടി ആർക്ക് ? ഭാ​ഗ്യശാലി രം​ഗത്തെത്തുമോ ? അനൂപിന്റെ അവസ്ഥ പാഠമോ ?

By Web TeamFirst Published Jan 20, 2023, 10:19 AM IST
Highlights

പൂജ ബംപർ വിജയി ഇതുവരെയും രം​ഗത്തെത്തിയിട്ടില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാ​ഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ മുന്‍പ് നടന്നിരുന്നു.

ങ്ങനെ ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ക്രിസ്മസ്- ന്യു ഇയർ ബംപർ നറുക്കെടുത്ത് കഴിഞ്ഞു. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. എന്നാൽ ഭാ​ഗ്യശാലി ഇതുവരെയും രം​ഗത്തെത്തിയിട്ടില്ല. ആരാകും ആ ഭാ​ഗ്യവാൻ അല്ലെങ്കിൽ ഭാ​ഗ്യവതി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഭാ​ഗ്യം തുണയ്ക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചും തിരുവോണം ബംപർ വിജയി അനൂപിന്റെ അവസ്ഥകൾ ചൂണ്ടിക്കാട്ടിലും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

കഴിഞ്ഞ വർഷത്തെ തിരുവോണം ബംപറിന്റെ 25 കോടിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു. അപ്രതീക്ഷിത സൗഭാ​ഗ്യത്തിൽ സന്തോഷത്തോടൊപ്പം അനൂപിനെ തേടി എത്തിയത് മനസ്സമാധാന നഷ്ടം കൂടിയാണ്. അനൂപ് തന്നെ മുൻപ് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയ അനൂപിന്റെ അവസ്ഥ ബിബിസിയിൽ വരെ റിപ്പോർട്ട് ആയിരുന്നു. പിന്നാലെ നറുക്കെടുത്ത പൂജ ബംപർ വിജയി ഇതുവരെയും രം​ഗത്തെത്തിയിട്ടുമില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാ​ഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. ഇത്തരത്തിൽ ക്രിസ്തുമസ് ബംപർ വിജയിയും കാണാമറയത്ത് തന്നെയിരിക്കുമോയെന്നത് കണ്ടറിയണം.‌‌‌‌

സോഷ്യൽ മീഡിയകളിലും ക്രിസ്മസ് ബംപർ വിജയിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഭാ​ഗ്യശാലി ആരാണെന്ന വിവരം പുറത്തുവരണ്ടെന്നും അയാളെങ്കിലും മനസ്സമാധാനത്തോടെ കഴിയട്ടെ എന്നുമാണ് ഇവർ പറയുന്നത്. അതോടൊപ്പം തന്നെ ഭാ​ഗ്യം തുണയ്ക്കാത്ത സങ്കടവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. 

ക്രിസ്മസ് ബംപർ : വിറ്റത് 32 ലക്ഷത്തോളം ടിക്കറ്റ്; സർക്കാരിലേക്ക് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര ?

താമരശ്ശേരി ലോട്ടറി സബ് ഓഫീസിൽനിന്ന് മധുസൂദനൻ 16നാണ് ടിക്കറ്റ് വാങ്ങിയത്. തമിഴ്നാട്ടിൽ നിന്നടക്കമുള്ള യാത്രക്കാർ ഇദ്ദേഹത്തിൽ നിന്നും ടിക്കറ്റ് എടുക്കാറുണ്ട്. പ്രത്യേകിച്ച് ഇത്തവണ ശബരിമല സീസൺ കൂടി ആയിരുന്നു. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരിൽ ആരെങ്കിലുമാകാം ടിക്കറ്റ് എടുത്തതെന്നാണ് കരുതപ്പെടുന്നത്. ഇനി സംസ്ഥാനം വിട്ട് ടിക്കറ്റ് പോയോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്. എന്തായാലും  ഈ വർഷത്തെ ക്രിസ്മസ് ബംപർ ഭാ​ഗ്യശാലി ആരാണെന്ന് വരും ദിവസങ്ങളിലോ വരും മണിക്കൂറുകളിലോ അറിയാനാകും എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 

ഓണം ബംമ്പര്‍ അടിച്ച അനൂപിന്‍റെ 'അവസ്ഥ' ബിബിസിയിലും; കമന്‍റുമായി വിദേശികള്‍

click me!