Vishu Bumper : 'അടിച്ചുമോനേ' സര്‍ക്കാറിന് വിഷു ഭാഗ്യം; സർക്കാരിനും ഇരട്ടിലാഭം കണക്കുകൾ ഇങ്ങനെ

Published : May 23, 2022, 06:18 AM IST
Vishu Bumper : 'അടിച്ചുമോനേ' സര്‍ക്കാറിന് വിഷു ഭാഗ്യം; സർക്കാരിനും ഇരട്ടിലാഭം കണക്കുകൾ ഇങ്ങനെ

Synopsis

 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 

വർഷത്തെ വിഷു ബമ്പർ ഫലം(Vishu Bumper 2022 ) പ്രഖ്യാപിച്ചതിന് പിന്നാലെ ആരാകും ആ പത്ത് കോടിയുടെ ഉടമ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അതേസമയം, കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി ലാഭമാണ് ഇത്തവണത്തെ വിഷു ബമ്പറിലൂടെ(ishu lottery Result) സർക്കാരിന് ലഭിച്ചിരിക്കുന്നത്. 

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള നറുക്കെടുപ്പായതിനാൽ മികച്ച പ്രതീക്ഷയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുണ്ടായിരുന്നത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏകദേശം 1,092,300, 500 രൂപയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചത്.  കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 250 രൂപയാണ് ടിക്കറ്റ് വില.

Vishu Bumper : 10 കോടി സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഇവര്‍; '10 കോടി സമ്മാനം' കടല്‍ കടന്നോ?

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇത്തവണത്തെ വഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ദമ്പതികളായ രംഗനും ജസീന്തയുമാണ് ടിക്കറ്റ് വിറ്റത്. ടിക്കറ്റ് വാങ്ങിയ ആളെ കണ്ടെത്താനായിട്ടില്ല. ചേർത്തലയിൽ ജയാനന്ദ ഭട്ട് എന്ന ഏജൻറ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നമ്പർ 1B 117539.

ഫലം അറിയാം :Kerala lottery Result: Vishu Bumper BR-85 : 10 കോടി ആർക്ക് ? വിഷു ബമ്പർ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

സ്ത്രീ ശക്തി SS 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
തിങ്കളാഴ്ച ഭാ​ഗ്യം നിങ്ങൾക്കൊപ്പമോ ? അറിയാം ഒരുകോടി രൂപയുടെ ഭാ​ഗ്യതാര BT 44 ലോട്ടറി ഫലം