വിമാനത്താവളത്തിൽ ദന്പതികളായ രംഗനും ജസീന്തയുമാണ് ടിക്കറ്റ് വിറ്റത് .ടിക്കറ്റ് വാങ്ങിയ ആളെ കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം: സംസ്ഥാനസ‍ർക്കാരിന്‍റെ പത്തുകോടിയുടെ വിഷു ബന്പർ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. HB 727990 എന്ന നന്പറിനാണ് ബന്പർ. കിഴക്കേകോട്ടയിലെ ചൈതന്യ ലക്കി സെന്‍റർ എന്ന ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് 10 കോടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ദന്പതികളായ രംഗനും ജസീന്തയുമാണ് ടിക്കറ്റ് വിറ്റത് .ടിക്കറ്റ് വാങ്ങിയ ആളെ കണ്ടെത്താനായിട്ടില്ല. വിദേശത്തേക്കോ മറ്റോ പോയയാള്‍ക്കാണോ ടിക്കറ്റ് വിറ്റത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

YouTube video player

അതേ സമയം ഏജന്‍റിന് ബമ്പർ അടിക്കുന്നത് ആദ്യം ആണ് മുമ്പ് വീക്കിലി നറുക്കെടുപ്പുകളിൽ ഒന്നാം സമ്മാനം ഏജൻസിക്ക് കിട്ടിയിട്ടുണ്ട്. ആർക്കാണ് ലഭിച്ചതെന്നറിയാൻ കാത്തിരിക്കുകയാണ് എജന്‍സിയും. ചേർത്തലയിൽ ജയാനന്ദ ഭട്ട് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് രണ്ടാമസമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നന്പർ 1B 117539.

ഇന്ന് രണ്ട് മണിയോടെയാണ് ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുത്തത്. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 

ഫലം അറിയാം :Kerala lottery Result: Vishu Bumper BR-85 : 10 കോടി ആർക്ക് ? വിഷു ബമ്പർ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

വിഷു ബമ്പർ 10 കോടി അടിച്ച ടിക്കറ്റ് വിറ്റത് ഒരാഴ്ച മുന്‍പ്; വിറ്റത് ദമ്പതികള്‍..!