
തിരുവനന്തപുരം: ഒരു വർഷം നീണ്ട ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് ഒടുവിൽ തിരുവോണം ബമ്പർ BR 111 നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ സർക്കാർ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഇത് 25 കോടി രൂപ ആയിരുന്നു. ബമ്പർ നറുക്കെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 30 കോടിയിൽ എത്ര രൂപ ഭാഗ്യശാലിയ്ക്ക് ലഭിക്കുമെന്ന് നോക്കാം.
30 കോടി രൂപ സമ്മാനം അടിച്ചാൽ 10 ശതമാനം ഏജൻസി കമ്മീഷനായി പിടിക്കും. ഏകദേശം മൂന്നു കോടി രൂപ. ബാക്കിയുള്ള 27 കോടി രൂപയിൽ നിന്നും നികുതി ഈടാക്കും. 30 ശതമാനം ടിഡിഎസ് ഈടാക്കും(ടിഡിഎസ് 8.10 കോടി). ഈ നികുതിക്ക് മുകളിൽ 25 ശതമാനം(2,02,50,000 രൂപ) സർചാർജ് വരും. ഒപ്പം ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് 30 കോടി രൂപയിൽ നിന്നും ഏകദേശം 16.47 കോടി രൂപ ഭാഗ്യശാലിയ്ക്ക് ലഭിക്കും.
ഇത്തവണ 90 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റുകൾ). തൃശൂർ ജില്ല വില്പനയിൽ രണ്ടാം സ്ഥാനത്തും (10,62,000 ), തിരുവനന്തപുരം ജില്ല(8,64,100 ) മൂന്നാം സ്ഥാനത്തുമാണ്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് വില്പന (2,71,400 ) നടന്നത്.
ഓണം ബമ്പർ സമ്മാനഘടന ഇങ്ങനെ