
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (kerala state lottery) വകുപ്പിൻറെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ (Kerala Lottery Result: Akshaya AK 547) ലോട്ടറിയുടെ (lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം SG 535770 എന്ന നമ്പറിനാണ് ലഭിച്ചത്.ചേർത്തലയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം SH 145729 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തൃശ്ശൂർ ആണ് ഈ ടിക്കറ്റ് വിറ്റത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ; തിരച്ചെത്തിയത് ലക്ഷാധിപതിയായി !
ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് അത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്.
ഭാര്യയുടെ നിർദ്ദേശപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. ബാക്കി തുകയ്ക്ക് ഹോട്ട് ഡോഗ് വാങ്ങണമെന്നായിരുന്ന ഭാര്യ പറഞ്ഞത്. ഇതിനായി മറ്റൊരു കടയിൽ പോകുമ്പോഴാണ് ജോസഫിന്റെ ശ്രദ്ധയിൽ ലോട്ടറി കച്ചടക്കാർ പെടുന്നത്. പിന്നെ താമസിച്ചില്ല, കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.
ഒടുവിൽ ഫലം വന്നപ്പോൾ ഭാഗ്യദേവതയുടെ കടാക്ഷം ജോസഫിനെ തേടിയെത്തി. പല തവണ ഭാര്യയെ കൊണ്ട് ഫലം പരിശോധിപ്പിച്ച ശേഷമായിരുന്നു ജോസഫ് വിജയിയായ കാര്യം ഉറപ്പിച്ചത്. 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.