Kerala Lottery Result: Akshaya AK 550 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 550 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : May 25, 2022, 09:44 AM ISTUpdated : May 25, 2022, 09:45 AM IST
Kerala Lottery Result: Akshaya AK 550 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 550 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SY 597208 എന്ന നമ്പറിനാണ് ലഭിച്ചത്. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (kerala state lottery) വകുപ്പിൻറെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ (Kerala Lottery Result: Akshaya AK 550) ലോട്ടറിയുടെ (lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ഇന്നലത്തെ ഫലം അറിയാം: Kerala Lottery Result: സ്ത്രീ ശക്തി SS- 314 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SY 597208 എന്ന നമ്പറിനാണ് ലഭിച്ചത്. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SY 354605  എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കണ്ണൂരാണ് ഈ ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ആ പത്ത് കോടി സര്‍ക്കാറിനോ? അതോ ഒളിഞ്ഞിരിക്കുന്ന കോടീശ്വരൻ വരുമോ?

തിരുവനന്തപുരം: പത്തു കോടി വിഷു ബമ്പർ അടിച്ച കോടീശ്വൻ ആരാണ്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ആ ഭാഗ്യശാലിയാരെന്ന കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജൻറും നാട്ടുകാരും. പക്ഷെ കോടീശ്വരൻ ഇപ്പോഴും അജ്ഞാതവാസത്തിലാണ്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷു ബമ്പർ നറുക്കെടുപ്പ്.  ഇന്നും അജ്ഞാതൻ. ഭാഗ്യശാലി ഇതേവരെ  ബാങ്കിനെയോ, ലോട്ടറി ഡയറേക്ടറേറ്റിനെയോ ലോട്ടറി ടിക്കറ്റുമായി സമീപിച്ചിട്ടില്ല.  കിഴക്കേ കോട്ടയിലെ ചൈതന്യ ലക്കി സെൻറിൽ നിന്നും വിറ്റ HB 727990 എന്ന ലോട്ടറിക്കാണ് പത്തുകോടി അടിച്ചത്. സാധാരണ ലോട്ടറിയടിച്ചാൽ മണിക്കൂറുകള്‍ക്കുള്ളിൽ ഭാഗ്യശാലി തേടിയെത്തും.  ചൈതന്യ ലക്കി സെൻററിൽ നിന്നും ലോട്ടറിയെടുത്ത് വിൽപ്പന നടത്തുന്ന രംഗനെന്നയാളാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 

ഈ മാസം 14ന് എയർപോർട്ട് ഭാഗത്താണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിദേശത്തേക്ക് പോയവരോ വന്നരോ ആണ് ടിക്കറ്റെടുത്തെന്ന സംശയമുണ്ട്. സാധാരണ രംഗനിൽ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചു. പക്ഷെ അവരാരുമല്ല ഭാഗ്യശാലികളെന്നാണ് പറയുന്നത്. നാളെയല്ലെങ്കിൽ നാളെ ഭാഗ്യശാലി  വരാതിരിക്കില്ലെന്ന പ്രതീക്ഷിയിലാണ് ഏജൻറ് ഗിരീഷ് കുറുപ്പ്. തൻെറ കൈയിൽ നിന്നും ടിക്കറ്റെടുത്ത് കോടികളായതാരെന്ന ഒന്നു കാണമെന്ന ആഗ്രഹത്തിലാണ് ലോട്ടറി വിൽപ്പനക്കാരൻ രംഗനും. 

Read Also: Vishu Bumper : 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

പക്ഷെ നാളെയെങ്കിൽ നാളെ ആ ഭാഗ്യ ശാലി ലോട്ടറിയുമായെത്തുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വിൽപ്പനക്കാർ. ഒരു പക്ഷെ കോടിയേശ്വരനെ  തേടിയുള്ള കാത്തിരിപ്പിൻെറ ചൂടൊന്ന് ആറിയ ശേഷം പുറത്തേക്ക് വരാനാകും നീക്കമെന്നാണ് ലോട്ടറി വിറ്റവരുടെ സംശയം. സാധാരണ മലയാളി ലോട്ടറിയെടുത്താൽ ഫലം കാത്തിരിപ്പാണ് പതിവ്. ഇങ്ങനെയൊരു വൈകൽ പതിവുള്ളതല്ല. അതുകൊണ്ടാണ് പ്രവാസികളാരെങ്കിലുമാണോ ഭാഗ്യശാലികളെന്ന് സംശയമുള്ളത്.

90 ദിവസത്തിനുള്ളിൽ ഭാഗ്യശാലി ലോട്ടറി ഹാജരാക്കിയാൽ മതി.  അതുകഴിഞ്ഞ് ലോട്ടറിയുമായി ആരുമെത്തിയില്ലെങ്കിൽ കോടികള്‍ സർക്കാരിനാണ്. അടുത്ത മണ്‍സൂണ്‍ ബമ്പറിൻെറ വിൽപ്പന തുടങ്ങി. മണ്‍സൂണുമെങ്ങെത്തി. മഴയത്തു കയറിവരുന്ന കോടിയേശ്വരനെ കാത്തിരിക്കാം.

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയോ? കീശയിലാകുക ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 35 ലോട്ടറി ഫലം
ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം