ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് ഇന്ന് അവസാനമാകുകയാണ്. ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ച തിരിഞ്ഞ് 2 മണിക്ക് നടക്കും. BR 107 എന്ന സീരീസ് ആണ് നറുക്കെടുക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനവും 20 കോടിയാണ്. ഒരാൾക്ക് 1 കോടി വച്ചാണ് രണ്ടാം സമ്മാനം ലഭിക്കുക. 400 രൂപ ടിക്കറ്റ് വിലയുള്ള ബമ്പറിനായി അവസാനലാപ്പിലും ഒട്ടനവധി ഭാഗ്യാന്വേഷികളാണ് എത്തുന്നത്.

12:12 PM (IST) Jan 24
ഒന്നാം സമ്മാനം അടിച്ചാൽ അല്ലെങ്കിൽ ലോട്ടറിയിലെ ഏത് സമ്മാനം അടിച്ചാലും ആ തുക കയ്യിൽ കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. ഇക്കാര്യങ്ങൾ അറിയാതെ അമളി പറ്റിയവരും കുറവല്ല.
09:52 AM (IST) Jan 24
09:46 AM (IST) Jan 24
XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പറിന്‍റെ നറുക്കെടുപ്പ് നടക്കുക.
09:42 AM (IST) Jan 24
ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്)
സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്
ആറാം സമ്മാനം: 5,000 രൂപ
ഏഴാം സമ്മാനം: 2,000 രൂപ
എട്ടാം സമ്മാനം: 1,000 രൂപ
ഒൻപതാം സമ്മാനം: 500 രൂപ
പത്താം സമ്മാനം: 400 രൂപ
കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങൾ ലഭിക്കുന്നു.
09:40 AM (IST) Jan 24
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ് ബമ്പര്‍ നറുക്കെടുപ്പ് ഉച്ച തിരിഞ്ഞ് 2 മണിക്ക് നടക്കും. തിരുവനന്തപും ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക.