കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ 20 കോടി രൂപയുടെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ഫലം അറിയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ BR 107 ലോട്ടറി ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് സമ്മാനാർ​ഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

എങ്ങനെ ലോട്ടറി ഫലം അറിയാം

സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

സ്റ്റെപ്പ് 2: ബ്രൗസറിലെ സെർച്ച് ബാറിൽ https://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

സ്റ്റെപ്പ് 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റെപ്പ് 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6: അപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പെടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

സ്റ്റെപ്പ് 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഫലം തത്സമയം അറിയാനാകും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming