
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പുകളിൽ മാറ്റം. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 9ന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചത്. ഈ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10,12 തീയതികളിൽ ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇന്ന് ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഈ ലോട്ടറിയുടേയും ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും സ്ത്രീ ശക്തിയുടേത് പോലെയാണ്.
ഭാഗ്യതാരം BT.32 ലോട്ടറിയുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. BN 107880 എന്ന നമ്പറിനായിരുന്നു ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം. BW 593269 എന്ന നമ്പറിന് രണ്ടാം സമ്മാനവും BN 866509 എന്ന നമ്പറിന് മൂന്നാം സമ്മാനവും ലഭിച്ചു. 30 ലക്ഷവും 5 ലക്ഷവുമാണ് രണ്ടും മൂന്നും സമ്മാനത്തുകകള്‍.
നാലാം സമ്മാനം 0067 0186 1824 2730 3306 3696 4956 5367 5752 5860 7436 7842 7884 7916 8627 8638 8798 9161 9572 എന്നീ നമ്പറുകള്‍ക്ക് ലഭിച്ചു. 0371 4372 6113 6120 7581 8800 എന്നിവയ്ക്കാണ് അഞ്ചാം സമ്മാനം ലഭിച്ചിരിക്കുന്നത്.