2026-ലെ സമ്മർ ബമ്പർ ഭാഗ്യക്കുറി 10 കോടി രൂപ ഒന്നാം സമ്മാനവുമായി വില്‍പ്പന പുരോഗമിക്കുകയാണ്. 250 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് 2026 മാർച്ച് 28-ന് നടക്കും. നികുതികൾക്ക് ശേഷം വിജയിക്ക് ഏകദേശം 6.3 കോടി രൂപ ലഭിക്കും.

ങ്ങളുടെ ഭാ​ഗ്യം ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാത്തവർ വളരെ ചുരുക്കമാണ്. കൂടുതൽ പേരും ലോട്ടറികളിലൂടെയാണ് ഭാ​ഗ്യം അന്വേഷിക്കുന്നത്. മലയാളികളാകട്ടെ കേരള ലോട്ടറിയിലൂടെയും. ഇത്തരത്തിൽ ഭാ​ഗ്യം അന്വേഷിച്ച് കീശ കാലിയായവരും നിനച്ചിരിക്കാതെ ഭാ​ഗ്യം നേടിയവും കോടിപതികളും ലക്ഷാധിപതികളും ആയവർ ധാരാളമാണ്. ഇത്തരം ഭാ​ഗ്യാന്വേഷികൾക്ക് മുന്നിലേക്കാണ് 2026ലെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയും എത്തിയിരിക്കുന്നത്. 10 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പറിന്റെ ഒരു ടിക്കറ്റ് വില 250 രൂപയാണ്. 2026 മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. തതവസരത്തിൽ സമ്മർ ബമ്പറിന്റെ സമ്മാനഘടനയും ഭാ​ഗ്യശാലിക്ക് എത്ര രൂപ കിട്ടുമെന്നും നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

സമ്മർ ബമ്പറിന്റെ സമ്മാന ഘടന ഇങ്ങനെ

ഒന്നാം സമ്മാനം - 10 കോടി

സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ( 5 പേർക്ക്)

രണ്ടാം സമ്മാനം- 50 ലക്ഷം രൂപ

മൂന്നാം സമ്മാനം- 60 ലക്ഷം രൂപ(ഒരു ലക്ഷം രൂപ വിതം 12 പേർക്ക്)

നാലാം സമ്മാനം- 54 ലക്ഷം(ഒരു ലക്ഷം രൂപ വീതം 54 പേർക്ക്)‌

അഞ്ചാം സമ്മാനം- 5,000 രൂപ

ആറാം സമ്മാനം- 2,000 രൂപ

ഏഴാം സമ്മാനം- 1000 രൂപ

എട്ടാം സമ്മാനം- 500 രൂപ

മുകളിൽ പറഞ്ഞ സമ്മാനങ്ങൾ കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

10 കോടിയിൽ എത്ര ?

പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാ​ഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക.

2025ലെ കണക്ക്

കേരള ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് സമ്മർ ബമ്പറിന്റേതായി വിറ്റുപോയത്. ഒരു ടിക്കറ്റിന്റെ വില 250 രൂപയാണ്. ഇതിലൂടെ 90 കോടിയുടെ വിറ്റുവരവാണ് നടന്നിരിക്കുന്നത്. വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാകും സർക്കാരിലേക്ക് എത്തുന്നത്.

ഭാ​ഗ്യശാലികൾ രം​ഗത്ത് എത്തുമോ?

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയിലൂടെ നിരവധി പേർ ഭാ​ഗ്യശാലികൾ ആകുന്നുണ്ടെങ്കിലും പലരും പൊതുവേദികളിൽ എത്തുന്നത് വളരെ കുറവാണ്. പ്രത്യേകിച്ച് തിരുവനന്തപുരം സ്വദേശിയായ അനൂപ് 25 കോടി അടിച്ചതിന് ശേഷം. അന്ന് സഹായം തേടി എത്തിവരെ കൊണ്ട് വീട്ടിൽ പോലും കയറാനാകാതെ പൊറുതിമുട്ടിയ അനൂപിന്റെ വാർത്ത നാഷണൽ മീഡിയകളിൽ അടക്കം വാർത്തയായിരുന്നു. ലോട്ടറി അടിത്ത ആവേശത്തിൽ അപ്പോൾ തന്നെ പൊതുവിടത്ത് അനൂപ് എത്തിയതായിരുന്നു ഇതിന് കാരണമായത്. ഇതിന് ശേഷം നറുക്കെടുത്ത ഭൂരിഭാ​ഗം ബമ്പറിന്റെ ഭാ​ഗ്യശാലികൾ പൊതുവേദിയിൽ വന്നിട്ടില്ല. അനൂപ് ഒരു പാഠംമായെന്ന് സാരം. ബമ്പറിന്റേതെന്നല്ല ദിവസേനയുള്ള ഭാ​ഗ്യക്കുറികൾ അടിക്കുന്നവരും കാണാമറയത്താണ്. എന്തായാലും സമ്മർ ബമ്പറിന്റെ ഭാ​ഗ്യശാലി ഇത്തവണ എങ്കിലും പൊതുവേദിയിൽ എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming