
തിരുവനന്തപുരം: എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി FF 13 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മുൻപ് പൗർണമി എന്ന പേരിൽ ഞായറാഴ്ച ലോട്ടറി നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ പുനഃരാരംഭിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം KU 670349 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയാണ് ഈ ടിക്കറ്റ് വിറ്റത്. ടി എൻ ഗോപാലകൃഷ്ണൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം KX 282832 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് വിറ്റത് പട്ടാമ്പിയിൽ ആണ്. എൻ രാധ എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
ഇന്നലത്തെ ഫലം : Kerala lottery Result: Karunya KR 563 : 80 ഈ നമ്പറിന്; കാരുണ്യ KR 563 ലോട്ടറി ഫലം പ്രഖ്യാപിച്ചു
അതേസമയം, ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന പുരോഗമിക്കുകയാണ്. 25 കോടി രൂപ ഒന്നാം സമ്മാനം ആയത് കൊണ്ട് തന്നെ നല്ല രീതിയിലുള്ള കച്ചവടമാണ് നടക്കുന്നതെന്ന് വിൽപ്പനക്കാർ പറയുന്നു. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ട്. സെപ്റ്റംബറിൽ 18ന് ആണ് നറുക്കെടുപ്പ് നടക്കുക. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണ് ലോട്ടറി വകുപ്പിന് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ 12 കോടിയായിരുന്നു ഓണം ബമ്പറിന്റെ സമ്മാനത്തുക.