Kerala Lottery Result: Karunya KR 565 : ഭാഗ്യശാലിക്ക് 80 ലക്ഷം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Sep 03, 2022, 10:50 AM IST
Kerala Lottery Result: Karunya KR 565 : ഭാഗ്യശാലിക്ക് 80 ലക്ഷം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ആകും സമ്മാനാർഹർക്ക് ലഭ്യമാകുക.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ KR 565 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ആകും സമ്മാനാർഹർക്ക് ലഭ്യമാകുക. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NM 507342 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. അനൂപ് കുമാർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്തു ലക്ഷം NJ 466789  എന്ന ടിക്കറ്റിനും ലഭിച്ചു. തിരുവനന്തപുരത്ത് ആണ് ഈ ടിക്കറ്റ് വിറ്റത്. ​ഗീതാ കുമാരി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala lottery Result: Nirmal NR 292 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 292 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ലോട്ടറി വകുപ്പിന് സർക്കാർ നൽകിയിരിക്കുന്നത്. ഇതുവരെ 32ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടിയുടെ സമൃദ്ധി SM 61 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
കാരുണ്യ KR 759 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ഭാ​ഗ്യ നമ്പറുകൾ