വാങ്ങിയത് അവശേഷിച്ച 3 ടിക്കറ്റുകൾ; ഒടുവിൽ ഓട്ടോ ഡ്രൈവറെ തേടി ഭാ​ഗ്യമെത്തി

By Web TeamFirst Published Sep 3, 2022, 8:55 AM IST
Highlights

സെപ്റ്റംബർ 1ന് ആയിരുന്നു നറുക്കെടുപ്പ് നടന്നത്. 

തൃശ്ശൂർ: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്. പാർഥസാരഥി റോഡ് ചുങ്കത്ത് വീട്ടിൽ ബെന്നിക്കാണ് (58) ഭാ​ഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. പിജി 455383 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സെപ്റ്റംബർ 1ന് ആയിരുന്നു നറുക്കെടുപ്പ് നടന്നത്. 

ലോട്ടറി വിൽപനക്കാരന്റെ പക്കൽ അവശേഷിച്ച കാരുണ്യ പ്ലസിന്റെ മൂന്ന് ടിക്കറ്റുകളാണ് ബെന്നി വാങ്ങിയത്. ഇതിൽ ഒന്നിലൂടെ ബെന്നിയെ ലക്ഷാധിപതി ആക്കുക ആയിരുന്നു. 80 ലക്ഷത്തിന് പുറമെ മറ്റു 2 ടിക്കറ്റുകൾക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചിട്ടുണ്ട്. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്പോഴായിരുന്നു ടിക്കറ്റുകൾ ബെന്നി വാങ്ങിയത്. 

പാന്തോട് സെന്ററിലെ ഓട്ടോ ഡ്രൈവറാണ് ബെന്നി. സമ്മാനാർഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ടശാംകടവ് ശാഖയിൽ ഏൽപിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ബെന്നിക്ക് മുൻപ് ചെറിയ തുകകളൊക്കെ സമ്മാനമാി ലഭിച്ചിരുന്നു. അന്നാസ് ആണ് ബെന്നിയുടെ ഭാ​ര്യ. ഷാരോൺ ദീപ്തി, ട്വിങ്കിൾ റോസ്, അമൽ ജ്യോതി എന്നിവരാണ് മക്കൾ. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ഉപയോഗിക്കുമെന്നു ബെന്നി പറഞ്ഞു.

ഒന്നാമന് 25 കോടി, മൂന്നാം സമ്മാനം ഒരുകോടി, അതും 10 പേര്‍ക്ക്; ഓണം ബമ്പര്‍ റെഡി!

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

click me!