
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് kn-434 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന് ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം AO 352802 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപ സമ്മാനം. സനൂജ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം AZ 417224 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് വയനാട് ആണ് വിറ്റത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
Kerala lottery Result: Akshaya AK 562 : 70 ലക്ഷം ഈ നമ്പറിന്; അക്ഷയ AK- 562 ലോട്ടറി ഫലം പ്രഖ്യാപിച്ചു
നിലവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന പുരോഗമിക്കുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. സെപ്റ്റംബറിൽ 18ന് നറുക്കെടുപ്പ് നടക്കും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഷെയർ ഇട്ടു ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട്.