പോയാൽ 500, കിട്ടിയാൽ 30 കോടി ! ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ

Published : Jul 08, 2026, 11:17 AM ISTUpdated : Jul 08, 2026, 11:19 AM IST
Onam Bumper

Synopsis

ഈ വർഷത്തെ ഓണം ബംബറിന്റെ ഒന്നാം സമ്മാനം 30 കോടിയായി സർക്കാർ ഉയർത്തി. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17-നും നറുക്കെടുപ്പ് സെപ്റ്റംബർ 26-നും നടക്കും. ആകെ 125 കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണുള്ളത്.

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാനത്തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം  ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു.

500 രൂപയാണ് ഓണം ബംബറിന്റെ ടിക്കറ്റ് വില(ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി). 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക്  നൽകാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളിൽ ടിക്കറ്റുകൾ പുറത്തിറക്കും. ബംബറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരം ​ഗോർഖി ഭവനില്‍ വച്ച് നടക്കും.

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്

ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ

കേരള ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്; പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് പിണറായി വിജയൻ
സംസ്ഥാനത്ത് ലോട്ടറി ഡയറക്ടറേറ്റിൽ പുതിയ വിവാദം; വിൽക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചു