Pooja Bumper 2022: പ്രതീക്ഷയിൽ ഭാ​ഗ്യാന്വേഷികൾ; ആർക്കാകും 10 കോടി ? പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

Published : Nov 20, 2022, 08:56 AM IST
Pooja Bumper 2022: പ്രതീക്ഷയിൽ ഭാ​ഗ്യാന്വേഷികൾ; ആർക്കാകും 10 കോടി ? പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

Synopsis

ഈ വർഷത്തെ തിരുവോണം ബമ്പർ സൂപ്പർ ഹിറ്റായതോടെ പൂജാ ബമ്പറിന്റെ സമ്മാനത്തുക 10 കോടിയായി ലോട്ടറി വകുപ്പ് ഉയർത്തുക ആയിരുന്നു.  

തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് നടക്കും. ഉച്ചക്ക് 2 മണിയോടെ ആകും 10 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ 3മണി മുതൽ ഫലം ലഭ്യമാകും. 

10 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് നിരക്ക് 250 രൂപയാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം(അവസാന അഞ്ചക്കത്തിന്).

പൂജാ ബമ്പറിന്റെ സമ്മാന ഘടന

  • ഒന്നാം സമ്മാനം 10 കോടി രൂപ
  • രണ്ടാം സമ്മാനം 50 ലക്ഷം രൂപ
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ
  • നാലാം സമ്മാനം 1 ലക്ഷം രൂപ
  • അഞ്ചാം സമ്മാനം 5000 രൂപ
  • ആറാം സമ്മാനം 2,000 രൂപ,
  • ഏഴാം സമ്മാനമാം 1,000 രൂപ
  • എട്ടാം സമ്മാനം 500 രൂപ

കഴിഞ്ഞ വർഷം അഞ്ച് കോടി രൂപയായിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക. എന്നാൽ ഈ വർഷത്തെ തിരുവോണം ബമ്പർ സൂപ്പർ ഹിറ്റായതോടെ പൂജാ ബമ്പറിന്റെ സമ്മാനത്തുക 10 കോടിയായി ലോട്ടറി വകുപ്പ് ഉയർത്തുക ആയിരുന്നു.  കഴിഞ്ഞ പൂജാ ബംബറിന്റെ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം