ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് ഒടുവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്ക് 1 മണി മുതല്‍ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. BR 105 എന്ന സീരിയൽ നമ്പറാണ് നറുക്കെടുക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും. 50 ലക്ഷം വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ന് കോടിപതിയും ലക്ഷാധിപതികളുമൊക്കെ ആകുന്നത് ആരൊക്കെ ആണെന്ന് കാത്തിരുന്ന് അറിയാം.

03:47 PM (IST) Oct 04
5 കോടി മുതൽ 25 കോടി വരെ കിട്ടിയ ഓണം ബമ്പര്‍ ഭാഗ്യവാന്മാര്‍, കീശയില്‍ എത്ര രൂപ കിട്ടി? ചിലര്‍ തുക ബാങ്കിലിട്ടു. ചിലരുടെ കയ്യിലൊന്നും ബാക്കിയില്ല, ഇത് 11 മഹാഭാഗ്യവാന്മാരുടെ കഥ.
02:55 PM (IST) Oct 04
കഴിഞ്ഞ കൂറേ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിരുവോണം ബമ്പർ BR 105 ലോട്ടറി നറുക്കെടുത്തിരിക്കുകയാണ്. TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആ ഭാഗ്യ ടിക്കറ്റ് വിറ്റഴിച്ചത് ലതീഷ് എന്ന ഏജന്റാണ്. കഴിഞ്ഞ 30 വർഷമായി ലോട്ടറി കച്ചവടവുമായി മുന്നോട്ട് പോകുന്ന തനിക്ക് ലഭിച്ച മഹഭാഗ്യമാണിതെന്ന് ലതീഷ് പറയുന്നു.
01:50 PM (IST) Oct 04
ഭാഗ്യാന്വേഷികളേ..ഇതാ 25 കോടിയുടെ ലക്കി നമ്പർ ! ഓണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..
01:49 PM (IST) Oct 04
TA 610117
TB 510517
TC 551940
TD 150095
TE 807156
TG 527595
TH 704850
TJ 559227
TK 840434
TL 581935
01:48 PM (IST) Oct 04
TA 195990
TB 802404
TC 355990
TD 235591
TE 701373
TG 239257
TH 262549
TJ 768855
TK 530224
TL 270725
TA 774395
TB 283210
TC 815065
TD 501955
TE 605483
TG 848477
TH 668650
TJ 259992
TK 482295
TL 669171
01:36 PM (IST) Oct 04
ഒന്നാം സമ്മാനം വൈറ്റിലയിൽ വിറ്റ ടിക്കറ്റിന്. നെട്ടൂർ സ്വദേശി ലതീഷ് എന്ന ഏജന്റാണ് ലോട്ടറി വിറ്റത്. ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും കൊച്ചിയിലെ ഭഗവതി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റുകൾക്ക്.
01:29 PM (IST) Oct 04
TK 459300
TD 786709
TC 736078
TL 214600
TC 760274
TL 669675
TG 176733
TG 307775
TD 779299
TB 659893
TH 464700
TH 784272
TE 714250
TB 221372
TL 160572
TL 701213
TL 600657
TG 801966
TG 733332
TJ 385619
01:27 PM (IST) Oct 04
TH 577825 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം
സമാശ്വാസ സമ്മാനം
TA 577825
TB 577825
TC 577825
TD 577825
TE 577825
TG 577825
TJ 577825
TK 577825
TL 577825
12:22 PM (IST) Oct 04
പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് 1-ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനവും ശേഷം തിരുവോണം ബമ്പർ നറുക്കെടുപ്പും നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതനായിരിക്കും.
10:04 AM (IST) Oct 04
എല്ലാ തവണത്തെയും പോലെ ഇത്തവണയും പാലക്കാട് ആണ് ഓണം ബമ്പറിന്‍റെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചിരിക്കുന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയിൽ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.
09:01 AM (IST) Oct 04
തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റിന്‍റെ വില 500 രൂപയാണ്. ആകെ അച്ചടിച്ചത് 75 ലക്ഷം ടിക്കറ്റുകളായിരുന്നു. ഇതെല്ലാം തന്നെ വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
07:53 AM (IST) Oct 04
തിരുവോണം ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക. ഇത്തരത്തില്‍ ഒരുകോടി രൂപ സമ്മാനം ലഭിക്കുന്നയാള്‍ക്ക് എത്ര രൂപ കയ്യില്‍ കിട്ടുമെന്ന് നോക്കാം.
30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ള 63 ലക്ഷം രൂപ ഭാഗ്യശാലിക്ക് സ്വന്തം.
07:51 AM (IST) Oct 04
തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)
07:41 AM (IST) Oct 04
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.
ഒന്നാം സമ്മാനം- 25 കോടി രൂപ
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ
രണ്ടാം സമ്മാനം- ഒരുകോടി രൂപ
മൂന്നാം സമ്മാനം - 50 ലക്ഷം രൂപ
നാലാം സമ്മാനം - 5 ലക്ഷം രൂപ
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
ആറാം സമ്മാനം- 5000 രൂപ
ഏഴാം സമ്മാനം- 2000 രൂപ
എട്ടാം സമ്മാനം - 1000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ
07:37 AM (IST) Oct 04
സെപ്റ്റംബര്‍ 27ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഭാഗ്യക്കുറിയാണ് തിരുവോണം ബമ്പര്‍. എന്നാല്‍ ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് ഒക്ടോബര്‍ 4ലേക്ക് മാറ്റുകയായിരുന്നു.