Kerala Lottery : Vishu Bumper BR-91 : ആരാകും 12 കോടിയുടെ ഭാ​ഗ്യശാലി ? വിഷു ബംപർ നറുക്കെടുപ്പ് നാളെ

Published : May 23, 2023, 10:39 AM ISTUpdated : May 23, 2023, 10:53 AM IST
Kerala Lottery : Vishu Bumper BR-91 : ആരാകും 12 കോടിയുടെ ഭാ​ഗ്യശാലി ? വിഷു ബംപർ നറുക്കെടുപ്പ് നാളെ

Synopsis

കഴിഞ്ഞ വർഷം 10കോടി ആയിരുന്നു വിഷു ബംപറിന്റെ ഒന്നാം സമ്മാനം.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ നറുക്കെടുപ്പ് നാളെ. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാ​ഗ്യശാലിയെ അറിയാനാകും.

പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിന് 300 രൂപയാണ് വില.VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 

'ഞാന്‍ മരിക്കുമ്പോള്‍ ചടങ്ങുകള്‍ നിങ്ങള്‍ ചെയ്യണം, നിങ്ങളുടെ ഭര്‍ത്താക്കന്മാരല്ലെ'ന്ന് അച്ഛൻ പറഞ്ഞു: അഹാന

കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് കഴിഞ്ഞ വർഷത്തെ വിഷു ബംപർ അടിച്ചത്. 10 കോടി ആയിരുന്നു ഒന്നാം സമ്മാനം. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery: ഫോണിലൂടെ കടം പറഞ്ഞ് ലോട്ടറി ടിക്കറ്റെടുത്തു; ഒടുവിൽ തെങ്കാശി സ്വദേശിക്ക് 70 ലക്ഷം

 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം