Asianet News MalayalamAsianet News Malayalam

'ഞാന്‍ മരിക്കുമ്പോള്‍ ചടങ്ങുകള്‍ നിങ്ങള്‍ ചെയ്യണം, നിങ്ങളുടെ ഭര്‍ത്താക്കന്മാരല്ലെ'ന്ന് അച്ഛൻ പറഞ്ഞു: അഹാന

ഷൈൻ ടോം ചാക്കോ നായകനായി എത്തിയ അടി ആണ് ആഹാനയുടേതായി റിലീസ് ചെയ്ത സിനിമ. 

actress ahaana krishna talks about her father advice nrn
Author
First Published May 22, 2023, 1:31 PM IST

ലയാള സിനിമയിലെ യുവനായികയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുഞ്ഞ് വലിയ വിശേഷങ്ങൾ ജനശ്രദ്ധനേടാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും അഹാന ഫേസ് ചെയ്യാറുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത ആളുകൂടിയാണ് അഹാന. ഇപ്പോഴിതാ തുല്യ അവകാശങ്ങള്‍ നല്‍കിയാണ് തന്നെയും സഹോദരിമാരെയും മാതാപിതാക്കൾ വളർത്തിയതെന്ന് പറയുകയാണ് അഹാന. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.  

"ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അതിനര്‍ത്ഥം പരുഷന്മാരെ ഇഷടമല്ല എന്നല്ല. നമ്മള്‍ എല്ലാവരും തുല്യരാണന്നാണ് എന്നെയും എന്‍റെ സഹോദരിമാരെയും പഠിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന്‍ ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളര്‍ന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടിൽ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോൾ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെ എല്ലാവരെയും മരത്തിൽ കയറ്റിക്കും.ഇക്വാലിറ്റിയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ ഒക്കെ സ്വാധീനിച്ചിട്ടുണ്ട്", എന്ന് അഹാന പറയുന്നു.  

മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പ് : ഉപരാഷ്ട്രപതി

അതേസമയം, ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ അടിയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്.  'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios