Kerala Lottery Result: Win Win W 669: ആർക്കാകും 75 ലക്ഷം; വിൻ വിൻ W 669 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : May 23, 2022, 09:16 AM IST
Kerala Lottery Result: Win Win W 669: ആർക്കാകും 75 ലക്ഷം; വിൻ വിൻ W 669 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഞായറാഴ്ച നറുക്കെടുത്ത വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം HB 727990  എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് 10 കോടി സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 669 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery Result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം HB 727990  എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് 10 കോടിയുടെ സമ്മാനം. 1B 117539 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ചേർത്തയിലാണ് ഈ ടിക്കറ്റ് വിറ്റത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

10 കോടി സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഇവര്‍; '10 കോടി സമ്മാനം' കടല്‍ കടന്നോ?

തിരുവനന്തപുരം: സംസ്ഥാനസ‍ർക്കാരിന്‍റെ പത്തുകോടിയുടെ വിഷു ബന്പർ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. HB 727990 എന്ന നന്പറിനാണ് ബന്പർ. കിഴക്കേകോട്ടയിലെ ചൈതന്യ ലക്കി സെന്‍റർ എന്ന ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് 10 കോടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ദന്പതികളായ രംഗനും ജസീന്തയുമാണ് ടിക്കറ്റ് വിറ്റത് .ടിക്കറ്റ് വാങ്ങിയ ആളെ കണ്ടെത്താനായിട്ടില്ല. വിദേശത്തേക്കോ മറ്റോ പോയയാള്‍ക്കാണോ ടിക്കറ്റ് വിറ്റത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

അതേ സമയം ഏജന്‍റിന് ബമ്പർ അടിക്കുന്നത് ആദ്യം ആണ് മുമ്പ് വീക്കിലി നറുക്കെടുപ്പുകളിൽ ഒന്നാം സമ്മാനം ഏജൻസിക്ക് കിട്ടിയിട്ടുണ്ട്. ആർക്കാണ് ലഭിച്ചതെന്നറിയാൻ കാത്തിരിക്കുകയാണ് എജന്‍സിയും. ചേർത്തലയിൽ ജയാനന്ദ ഭട്ട് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് രണ്ടാമസമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നന്പർ 1B 117539.

ഫലം അറിയാം :Kerala lottery Result: Vishu Bumper BR-85 : 10 കോടി ആർക്ക് ? വിഷു ബമ്പർ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഇന്ന് രണ്ട് മണിയോടെയാണ് ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുത്തത്. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

സ്ത്രീ ശക്തി SS 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
തിങ്കളാഴ്ച ഭാ​ഗ്യം നിങ്ങൾക്കൊപ്പമോ ? അറിയാം ഒരുകോടി രൂപയുടെ ഭാ​ഗ്യതാര BT 44 ലോട്ടറി ഫലം