ടിക്കറ്റ് വില വർധന; പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് ലോട്ടറി വകുപ്പ്

By Web TeamFirst Published Mar 11, 2020, 9:37 AM IST
Highlights

ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടിക്കറ്റ് വിലയും സമ്മാന ഘടനയും നടപ്പാക്കിയത്.

തിരുവനന്തപുരം: പ്രതിവാര ലോട്ടറി ടിക്കറ്റ് വില 40 രൂപയായി ഏകീകരിക്കുകയും സമ്മാനവിഹിതം വർദ്ധിപ്പിച്ച് ആകർഷകമാക്കുകയും ചെയ്തതിലൂടെ പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് സംസ്ഥാന ലോട്ടറി വകുപ്പ്. ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടിക്കറ്റ് വിലയും സമ്മാന ഘടനയും നടപ്പാക്കിയത്.

ഫെബ്രുവരി 29 വരെ പരമാവധി 1.08 കോടി ടിക്കറ്റുകളിൽ നിന്നായി 32.4 കോടി രൂപ വിറ്റുവരവ് ലഭിച്ചപ്പോൾ മാർച്ച് 1 മുതൽ 10 വരെ പുതുക്കിയ ഘടന പ്രകാരം തുടക്കത്തിൽ 91.7 ലക്ഷം ടിക്കറ്റുകൾ വരെ വിറ്റഴിഞ്ഞു. ഇതിലൂടെ 36.70 കോടി വരെ പ്രതിദിന വരുമാനം നേടാനായെന്ന് ലോട്ടറി വകുപ്പ് അവകാശപ്പെടുന്നു. 

Read Also: മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങൾ

പുതിയ പരിഷ്കാരം വന്നതോടെ തുടക്കത്തിൽ പ്രതിവാര ഭാ​ഗ്യക്കുറികൾ 90 ലക്ഷം ടിക്കറ്റുകൾ വീതമാണ് അച്ചടിച്ചിരുന്നത്. ഈ ടിക്കറ്റുകളെല്ലാം വിറ്റഴിയുകയും ഏജന്റുമാരും വില്പനക്കാരും കൂടുതൽ ടിക്കറ്റുകൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മാർച്ച് 9 മുതൽ 96 ലക്ഷം ടിക്കറ്റുൾ അച്ചടിക്കുന്നുണ്ടെന്ന് ലോട്ടറി വകുപ്പ് പറയുന്നു. 

ഇതിൽ 91.77 ലക്ഷം ടിക്കറ്റുകൾ മാർച്ച് 10ന് വിറ്റഴിയുകും വിറ്റുവരവായി 36,70,84,000 രൂപ ലഭിക്കുകയും ചെയ്തു. ആഴ്ചകൾക്കുള്ളിൽ വില്പന 96 ലക്ഷം ടിക്കറ്റുകളാവുകയും വിറ്റുവരവ് ഇനിയും വർദ്ധിക്കുകയും ചെയ്യുമെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!