Lottery Fraud : ലോട്ടറി നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചു; പ്രതിയെ പിടികൂടി നാട്ടുകാർ

By Web TeamFirst Published Jan 17, 2022, 2:34 PM IST
Highlights

പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഷാജിൻ ഭക്ഷണശാലയിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയും പൊലീസിനെ ഏൽപിക്കുകയും ചെയ്തു.

പത്തനംതിട്ട : ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാളെ(Lottery Fraud) പിടികൂടി നാട്ടുകാർ. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഇന്നലെ രാവിലെ ഏനാത്ത് ജംങ്ഷനിൽ വച്ച് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനാർഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇയാൾ മടങ്ങിയ ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കച്ചവടക്കാർക്ക് ചതി മനസ്സിലായത്. തുടർന്ന് കാറിലെത്തി പണം തട്ടിയ ആളിനെ അന്വേഷിച്ച് കച്ചവടക്കാർ പട്ടാഴി റോഡിലെത്തിയപ്പോഴാണ് ഭക്ഷണശാലയ്ക്കു മുന്നിൽ ഇയാളുടെ കാർ കണ്ടത്. 

Read Also: Bumper winner: 'കടങ്ങൾ തീർക്കണം, മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം'; നിറക്കണ്ണുകളോടെ സദൻ പറയുന്നു

പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഷാജിൻ ഭക്ഷണശാലയിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയും പൊലീസിനെ ഏൽപിക്കുകയും ചെയ്തു. അടൂർ പുതുവൽ സ്വദേശിയായ ലോട്ടറി കച്ചവടക്കാരന്റെ പരാതി പ്രകാരം ഷാജിനെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. 

Christmas New Year Bumper BR 83: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

click me!