Kerala lottery Result: Nirmal NR 273 : ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Apr 22, 2022, 09:19 AM ISTUpdated : Apr 22, 2022, 09:20 AM IST
Kerala lottery Result: Nirmal NR 273 : ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PU 542625 എന്ന നമ്പറിനാണ് ലഭിച്ചത്. ​എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ(Nirmal NR 273 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala Lottery Result November). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

Read Also: Kerala Lottery Result: 80 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക് ? കാരുണ്യ പ്ലസ് KN - 417 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PU 542625 എന്ന നമ്പറിനാണ് ലഭിച്ചത്. ​എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം ​കൊല്ലത്ത് (PR 596742) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 

തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയാണ് ഷാജഹാന്‍. കൃഷ്ണൻ എന്ന കച്ചവടക്കാരനിൽ നിന്ന്  എട്ട് ടിക്കറ്റുകളാണ് ഇയാൾ എടുത്തത്. ഇതിൽ AC 410281 എന്ന ടിക്കറ്റിലൂടെ ഷാജഹാനെയും കുടുംബത്തെയും തേടി ഭാ​ഗ്യം എത്തുക ആയിരുന്നു. വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്.

ഭാര്യ സജ്ന, മക്കളായ സഫുവാൻ, സിയാ നസ്രിൻ, സഫ്രാൻ എന്നിവരടങ്ങുന്ന കുടുംബമാണ് ഷാജഹാന്റേത്. സിയയുടെ പിറന്നാൾ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എസ്. ഹനീഫയുടെ മകനാണ് ഷാജഹാന്‍. 

'കാരുണ്യം' കനിഞ്ഞു, ഒറ്റമുറിക്കുടിലിൽ നിന്ന് ഷണ്മുഖന് മോചനം

അരൂർ: ജീർണിച്ച്  നിലംപതിക്കാവുന്ന ഒറ്റ മുറിക്കുടിലിലായിരുന്നു ഷണ്മുഖന്റെ ജീവിതം. പുതിയ വീടിനായി മുട്ടാത്ത വാതിലുകളില്ല. ആരും കനിഞ്ഞില്ല. എന്നാൽ കാരുണ്യ ലോട്ടറിയുടെ (Karunya Lottery) രൂപത്തിൽ ഭാ​ഗ്യം കനിഞ്ഞതോടെ ഇനി ഷൺമുഖന് ആരുടെയും സഹായമില്ലാതെ സ്വന്തമയിട്ട് തന്നെ വീടുപണിയാം. 

അരൂർ പഞ്ചായത്ത്‌ ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു.  അതിനാൽ ഒന്നാം സമ്മാനത്തിനു ഒപ്പം സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഈ നാല് ടിക്കറ്റുകൾക്കും ലഭിക്കും.  51 കാരനായ ഷണ്മുഖൻ കരിങ്കൽ കെട്ട് തൊഴിലാളിയാണ്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ഒറ്റമുറി വീട് പുതുക്കി പണിയാൻ മുട്ടാത്ത വാതിലുകളില്ല അതിനാൽ തന്നെ ഈ ഭാഗ്യം ഈശ്വരാനുഗ്രഹം ആയിട്ടാണ് ഷണ്മുഖനും ഭാര്യ ഷീലയും കാണുന്നത്.

സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇദ്ദേഹം. ചെറിയ തുകകൾ മുൻപ് കിട്ടിയിട്ടുമുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപ്പിച്ചു.  സമ്മാന തുക കൊണ്ട് നല്ലൊരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. മക്കളായ വൈശാഖിനും വൈഷ്ണവിനുമൊപ്പമാണ്  താമസം. 

PREV
Read more Articles on
click me!

Recommended Stories

കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാ..
ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം ? അറിയാം സുവർണ കേരളം SK 47 ലോട്ടറി ഫലം