Lottery Winner : ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

By Web TeamFirst Published Apr 21, 2022, 4:32 PM IST
Highlights

വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്.

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 

തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയാണ് ഷാജഹാന്‍. കൃഷ്ണൻ എന്ന കച്ചവടക്കാരനിൽ നിന്ന്  എട്ട് ടിക്കറ്റുകളാണ് ഇയാൾ എടുത്തത്. ഇതിൽ AC 410281 എന്ന ടിക്കറ്റിലൂടെ ഷാജഹാനെയും കുടുംബത്തെയും തേടി ഭാ​ഗ്യം എത്തുക ആയിരുന്നു. വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്.

ഭാര്യ സജ്ന, മക്കളായ സഫുവാൻ, സിയാ നസ്രിൻ, സഫ്രാൻ എന്നിവരടങ്ങുന്ന കുടുംബമാണ് ഷാജഹാന്റേത്. സിയയുടെ പിറന്നാൾ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എസ്. ഹനീഫയുടെ മകനാണ് ഷാജഹാന്‍. 

'കാരുണ്യം' കനിഞ്ഞു, ഒറ്റമുറിക്കുടിലിൽ നിന്ന് ഷണ്മുഖന് മോചനം

അരൂർ: ജീർണിച്ച്  നിലംപതിക്കാവുന്ന ഒറ്റ മുറിക്കുടിലിലായിരുന്നു ഷണ്മുഖന്റെ ജീവിതം. പുതിയ വീടിനായി മുട്ടാത്ത വാതിലുകളില്ല. ആരും കനിഞ്ഞില്ല. എന്നാൽ കാരുണ്യ ലോട്ടറിയുടെ (Karunya Lottery) രൂപത്തിൽ ഭാ​ഗ്യം കനിഞ്ഞതോടെ ഇനി ഷൺമുഖന് ആരുടെയും സഹായമില്ലാതെ സ്വന്തമയിട്ട് തന്നെ വീടുപണിയാം. 

Read Also: Kerala Lottery Result: 80 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക് ? കാരുണ്യ പ്ലസ് KN - 417 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അരൂർ പഞ്ചായത്ത്‌ ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു.  അതിനാൽ ഒന്നാം സമ്മാനത്തിനു ഒപ്പം സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഈ നാല് ടിക്കറ്റുകൾക്കും ലഭിക്കും.  51 കാരനായ ഷണ്മുഖൻ കരിങ്കൽ കെട്ട് തൊഴിലാളിയാണ്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ഒറ്റമുറി വീട് പുതുക്കി പണിയാൻ മുട്ടാത്ത വാതിലുകളില്ല അതിനാൽ തന്നെ ഈ ഭാഗ്യം ഈശ്വരാനുഗ്രഹം ആയിട്ടാണ് ഷണ്മുഖനും ഭാര്യ ഷീലയും കാണുന്നത്.

സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇദ്ദേഹം. ചെറിയ തുകകൾ മുൻപ് കിട്ടിയിട്ടുമുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപ്പിച്ചു.  സമ്മാന തുക കൊണ്ട് നല്ലൊരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. മക്കളായ വൈശാഖിനും വൈഷ്ണവിനുമൊപ്പമാണ്  താമസം. 

പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ; തിരച്ചെത്തിയത് ലക്ഷാധിപതിയായി !

റ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് അത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്. 

ഭാര്യയുടെ നിർദ്ദേശപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. ബാക്കി തുകയ്ക്ക്  ഹോട്ട് ഡോഗ് വാങ്ങണമെന്നായിരുന്ന ഭാര്യ പറഞ്ഞത്. ഇതിനായി മറ്റൊരു കടയിൽ പോകുമ്പോഴാണ് ജോസഫിന്റെ ശ്രദ്ധയിൽ ലോട്ടറി കച്ചടക്കാർ പെടുന്നത്. പിന്നെ താമസിച്ചില്ല, കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.

ഒടുവിൽ ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ജോസഫിനെ തേടിയെത്തി. പല തവണ ഭാര്യയെ കൊണ്ട് ഫലം പരിശോധിപ്പിച്ച ശേഷമായിരുന്നു ജോസഫ് വിജയിയായ കാര്യം ഉറപ്പിച്ചത്. 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.

click me!