Kerala lottery Result: Sthree Sakthi SS 314 : സ്ത്രീശക്തി SS-314 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : May 24, 2022, 10:18 AM IST
Kerala lottery Result: Sthree Sakthi SS 314 : സ്ത്രീശക്തി SS-314 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WX 156360 എന്ന നമ്പറിനാണ് ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ( Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി (Sthreeshakthi SS-314 Lottery Result) ലോട്ടറിയുടെ (Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WX 156360 എന്ന നമ്പറിനാണ് ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WW 504720 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലത്താണ് ഈ ടിക്കറ്റ് വിറ്റത്.

Vishu Bumper : 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഇത് മഹാദേവന്റെ മഹാഭാ​ഗ്യം ! കാരുണ്യ പ്ലസിന്റെ 80 ലക്ഷം ഓട്ടോ ഡ്രൈവർക്ക്

ഇടുക്കി: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ്(Karunya Plus) ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ  ഡ്രൈവർക്ക്. പി.പി. 874217 എന്ന ടിക്കറ്റിലൂടെയാണ് 80 ലക്ഷത്തിന്റെ ഭാ​ഗ്യം മറയൂർ സ്റ്റാന്റിലെ ഓട്ടോ  ഡ്രൈവറും ഗ്രാമം സ്വദേശിയുമായ മഹാദേവന്(53) സ്വന്തമായത്. 

മറയൂരിലെ ഓട്ടോ സ്റ്റാന്റിന് എതിർവശമുള്ള ബാലാജി ലക്കി സെന്ററിൽ നിന്ന് ഇന്നലെ വാങ്ങിയ  ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കാറുള്ള മഹാദേവന് മുമ്പ് ചെറിയ തുകകള്‍ ലോട്ടറിയിലൂടെ  ലഭിച്ചിട്ടുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് മറയൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായി മഹാദേവൻ പറഞ്ഞു.

സമ്മാനമായി ലഭിക്കുന്ന തുകയിൽ നിന്ന് ചെറിയൊരംശം മറയൂർ ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ദേവി ക്ഷേത്രത്തിന്റെ പണിക്കും, സുഹൃത്തും ബന്ധുവുമായ അരുണഗിരിയുടെ വിവാഹത്തിന് സഹായിക്കുമെന്നും ബാക്കിയുള്ള തുക ബാധ്യത തീർക്കുവാനും ഏക മകന്റെ പഠനത്തിനും വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുമെന്നും മഹാദേവൻ പറഞ്ഞു. ഭാര്യ ലത മഹാദേവൻ. മകൻ ചന്ദ്രു (കോയമ്പത്തൂരിൽ സഹകരണ മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്).

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം