ആ ഭാഗ്യവാൻ ആരാണ്? തിരുവോണം ബമ്പർ 30 കോടിയിൽ സസ്പെൻസ് തുടരുന്നു; ടിക്കറ്റ് ഉടമയെക്കുറിച്ച് ഇതുവരെയും വിവരമില്ല

Published : Sep 27, 2026, 08:10 AM IST
Onam Bumper 2026 Winner

Synopsis

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഇത്തവണത്തെ തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ 'TL 360615' എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തളിപ്പറമ്പിലെ ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനനേട്ടം.

തിരുവനന്തപുരം: 30 കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് കണ്ണൂർ തളിപ്പറമ്പിൽ ആണെങ്കിലും ആ ഭാഗ്യവാൻ ആരാണെന്ന സസ്പെൻസ് തുടരുന്നു. ഇതുവരെയും ബമ്പർ വിജയിയെക്കുറിച്ച് വിവരം പുറത്തുവന്നിട്ടില്ല. തളിപ്പറമ്പിലെ ലോട്ടറി ഏജന്റ് ആയ സുജിത്താണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന കാര്യം ഓർമയില്ലെന്ന് സുജിത് വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ ഭാഗ്യവാൻ ആരാണെന്ന വിവരം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യാന്വേഷികൾ.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചാണ് ഭാഗ്യാന്വേഷികൾ കാത്തിരുന്ന തിരുവോണം ബമ്പർ (BR-111) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. 'TL 360615' എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചത്.

കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് ചക്കരക്കല്ലിലെ മുത്തു ഏജൻസി വാങ്ങി തളിപ്പറമ്പിലെ ഏജൻസിക്ക് വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്. സുജിത്തിൻ്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പിലെ ഏജൻസി ആണ് സമ്മാനാർഹമായ ടിക്കറ്റ് വിൽപന നടത്തിയത്. എന്നാൽ ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് സുജിത്തിന് ഓർമയമില്ല. ആകെ 30 ടിക്കറ്റുകളാണ് സുജിത്ത് വാങ്ങിയിരുന്നത്. തളിപ്പറമ്പ് ഭാഗത്ത് തന്നെയാകും ബമ്പർ ജേതാവ് ഉള്ളതെന്നാണ് സുജിത്തും കരുതുന്നത്. അധികം വൈകാതെ ഇയാളെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഒന്നാം സമ്മാനമായ 30 കോടി രൂപയ്ക്ക് പുറമേ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിച്ചു. TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TL 792519 എന്ന ടിക്കറ്റുകൾക്കാണ് ഒരുകോടി രൂപ ലഭിച്ചത്.

മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷവും അഞ്ചാം സമ്മാനം രണ്ട് ലക്ഷവും 5000, 2000, 1000, 500 രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും ലോട്ടറിയിൽ ഉണ്ടായിരുന്ന. ടിക്കറ്റ് വില 500 രൂപ ആയിരുന്നു. സംസ്ഥാനത്തൊട്ടാകെ 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യജില്ല ഇതാണ്; തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കണ്ണൂരിലെ ചക്കരക്കല്ലിൽ, ഏജൻ്റ് മുത്തു ഏജൻസി
30 കോടി ആർക്ക് ? ഓണം ബമ്പർ BR-111 നറുക്കെടുപ്പ് ഫലം പുറത്ത്