'എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്ത് ,വര്‍ഗീയതയ്ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കിയത് ഇടതുഭരണം'

By Web TeamFirst Published Sep 28, 2022, 5:32 PM IST
Highlights

ഏകപക്ഷീയ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും  കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം:രാജ്യസുരക്ഷയ്ക്ക്  അപകടരമായ എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല.ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ശക്തിയോടും കോണ്‍ഗ്രസിന് യോജിക്കാനാവില്ല.ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കിയത് ഇടതുഭരണമാണ്. ഭക്ഷണം,വസ്ത്രം എന്നിവയുടെ പേരില്‍ ആളുകളെ കൊല്ലുകയും വര്‍ഗീയത്‌ക്കെതിരെ ശബ്ദിക്കുന്ന സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കുകയും ചെയ്യുന്ന  തീവ്രഹിന്ദുത്വ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍എസ്എസിന് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ട്  ഏകപക്ഷീയ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന ആശങ്ക വര്‍ധിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടന; നിരോധനം പരിഹാരമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം പരിഹാരമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടനയാണ്. എന്നാൽ ആർഎസ്എസ്, മാവോയിസ്റ്റ് നിരോധനം നടപടികൾ പര്യാപ്തമല്ല എന്നതിന് തെളിവാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ കർശനമായ നടപടിയാണ് ഉണ്ടാക്കേണ്ടതെന്ന് പൊളിറ്റ് ബ്യൂറോ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ വിഭാഗീയ ആശയം രാഷ്ട്രീയപരമായി നേരിടണമെന്നും കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വർഗീയ ധ്രുവീകരണത്തിനാണ് പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഏറ്റുമുട്ടുന്നതെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു. 

ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണമെന്ന്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പ്രതികരിച്ചിരുന്നു. പിഎഫ്ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണമെന്നും യെച്ചൂരി പറഞ്ഞു. വർഗീയത ചെറുക്കണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. പിഎഫ്ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ആർഎസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരമല്ലെന്നും യെച്ചൂരി പറഞ്ഞു.

Also Read : നിരോധിച്ചെന്ന് കേന്ദ്രം; 'തീരുമാനം അംഗീകരിക്കുന്നു', പിരിച്ചുവിട്ടെന്ന പ്രസ്താവനയുമായി പിഎഫ്ഐ കേരള ഘടകം

click me!