'രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75ലക്ഷം രൂപ അനുവദിച്ചത് അനുനയമല്ല,സ്വാഭാവിക നടപടി മാത്രം' ധനമന്ത്രി KN ബാലഗോപാൽ

By Kishor Kumar K CFirst Published Oct 31, 2022, 10:47 AM IST
Highlights

മന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ  അറിയിച്ചതിന് പിന്നാലെയാണ്, രാജ്ഭവന് സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചത്. 

തിരുവനന്തപുരം:രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം നൽകിയത്  അനുനയമല്ലെന്ന വിശദീകരണവുമായി ധന മന്ത്രി ബാലഗോപാൽ.മന്ത്രി ബാലഗോപാലിലുള്ള പ്രീതി നശ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ  അറിയിച്ചതിന് പിന്നാലെ, രാജ്ഭവന് സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ അനുവദിച്ച നടപടി വാർത്ത ആയിരുന്നു.രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി തുക അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ വിശദീകരിച്ചു. 

ഗവര്‍ണറുടെ വസതിയും ഓഫീസ് സംവിധാനവും സ്ഥിതിചെയ്യുന്ന രാജ്ഭവനില്‍ കേന്ദ്രീകൃത നെറ്റ് വര്‍ക്കിംഗും ഇ ഓഫീസും സജ്ജീകരിക്കാനാണ് പണം അനുവദിച്ചത്.കഴിഞ്ഞ ബജറ്റില്‍ ഈ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ട്രഷറി നിയന്ത്രണം മൂലം പണം അനുവദിച്ചിരുന്നില്ല.പണം നല്‍കണമെന്നാവശ്യപ്പെട്ട് രാജഭവന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ധനവകുപ്പിന് കത്തെഴുതിയിരുന്നു.നേരത്തേ ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ ധനവകുപ്പ് പണം അനുവദിച്ചിരുന്നു.ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയുള്ള അനുനയനീക്കമാണ് ഈ ഓഫീസിനുള്ള പണം അനുവദിക്കലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്

'ധനമന്ത്രിയിൽ പ്രീതി നഷ്ടമായി, സത്യപ്രതിജ്ഞ ലംഘനം നടത്തി, പുറത്താക്കണം'; ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

'മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം'; ഗവർണർക്കെതിരെ ഷിബു ബേബി ജോൺ

click me!