'സഹോദരൻ കൈയ്യൊഴിയുന്നു, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്

Published : Apr 14, 2023, 03:00 PM ISTUpdated : Apr 14, 2023, 03:14 PM IST
'സഹോദരൻ കൈയ്യൊഴിയുന്നു, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്

Synopsis

എല്ലാത്തിനും മുൻകൈ എടുത്ത സഹോദരൻ ആവശ്യം വന്നപ്പോൾ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു. 

കോഴിക്കോട്: പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഹമ്മദ് ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്. സഹോദരൻ നൗഫലിനെതിരെയാണ് പുതിയ വീഡിയോയിൽ ഷാഫിയുടെ ആരോപണം. തന്റെ സ്വത്ത് തട്ടിയെടുക്കാൻ നൗഫൽ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുൻകൈ എടുത്ത സഹോദരൻ ആവശ്യം വന്നപ്പോൾ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു. 

സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവും സൂചന നൽകിയിരുന്നെന്നും ഷാഫി വീഡിയോയിൽകഴിഞ്ഞ ദിവസം ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. അതിൽ 325 കിലോ​ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്നും അതിന്റെ ഭാ​ഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറഞ്ഞിരുന്നു. 


അതേസമയം, താമരശ്ശേരിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ്. എവിടെ നിന്നാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ വെളിപ്പെടുത്താത്ത 50 സെക്കന്റ് വീഡിയോ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഷാഫിയും അനുജനും ചേർന്ന് കൊണ്ടുവന്ന സ്വർണം തിരിച്ച് നൽകണമെന്ന് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ വെച്ച് ഷാഫി സ്വർണം കവർന്നെന്ന് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. വീഡിയോ കൂടി പുറത്ത് വന്നതോടെ ഈ വഴിക്ക് അന്വേഷണം  ഊർജിതമാക്കി.

ഷാഫി കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ പോയിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ  പറയുന്നത്. അവിടെയുളള സഹോദരന്  ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഷാഫിയുടെ കുടുംബാംഗങ്ങൾ ആവർത്തിക്കുന്നു.  ഇതിനിടെ,  ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കാസർകോട്ടുനിന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പുറകിലെ അന്തർസംസ്ഥാന  കൊട്ടേഷൻ സംഘങ്ങളിലേക്ക് പൊലീസ് അന്വേഷണം  വ്യാപിപ്പിക്കുന്നത്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്